വയനാട് സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  വയനാട് മണിച്ചിറയിൽ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി നിഖിൽ പ്രകാശ്, പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സ്വകാര്യ ലോഡ്ജിൽ ഇവർ മുറിയെടുത്തത് ബുധനാഴ്ചയായിട്ടും രണ്ട് പേരെയും മുറിക്ക് പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് രണ്ട് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്. 11 യാത്രക്കാരെയും 8 മെഡിക്കൽ വിദ്യാർത്ഥികളെയുമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയുന്ന മൃതദേഹം വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. അപകടത്തിൽ മരിച്ച മലയാളി…

Read More

മിഥുന്റെ മരണം; തേവലക്കര സ്കൂൾ മാനേജ്മെൻറ്റിനെതിരെ കേസെടുത്ത് പൊലീസ്, ശക്തമായ നടപടി വേണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസ്. തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജർ, മാനേജ്മെന്റ് കമ്മിറ്റി എന്നിവർ പ്രതികളാകും. ഭാരതീയ ന്യായ സംഹിത 304 ( A ) വകുപ്പ് പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസ് എടുത്തത്. സൈക്കിൾ ഷെഡ് കെട്ടിയ സമയത്തെ മാനേജ്മെൻറും ആ സമയത്തെ മുഴുവൻ ഭാരവാഹികളും കേസിൽ പ്രതികളാകും. അതേസമയം, വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ സ്കൂൾ മാനേജ്മെൻറ്റിന് വീഴ്ച പറ്റിയെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ…

Read More

സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് (Scholarship) അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് (OBC Post metric scholarship) പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. സെപ്റ്റംബർ 30 ആയിരുന്നു അപേക്ഷിക്കാനുളള അവസാന തീയതി. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക…

Read More

‘രാജ്യം സ്വയം പര്യാപ്തതയുടെ പാതയില്‍, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ ഭാവി നിര്‍ണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും വലുത്. അത്യുത്സാഹത്തോടെയാണ് നാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായവ കൊണ്ടാടുന്നത്. ഇത്തരം ആഘോഷദിനങ്ങള്‍ അഭിമാനമുള്ള ഇന്ത്യക്കാരെന്ന നമ്മുടെ സ്വത്വത്തെ ഓര്‍മിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിന്റെ നാല് മൂല്യങ്ങള്‍ രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഊഈന്നിപ്പറഞ്ഞു. നീതി,…

Read More

സാക്ഷികൾക്ക് പണം കൈമാറിയതിന്റെ തെളിവുകൾ; അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവിലേക്ക്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിലേക്കും. സൂരജിന്റെ പണമിടപാടുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സാക്ഷികൾക്ക് സൂരജ് പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് പ്രമുഖ അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ അന്വേഷണ സംഘം പരിശോധിക്കും. ദിലീപ് അടക്കം അഞ്ച് പ്രതികളുടെ ഫോൺ…

Read More

വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.74

  വയനാട് ജില്ലയില്‍ ഇന്ന് (23.10.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

‘വിരാട്, നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്’- വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ശശി തരൂര്‍

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും പാഡണിയണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ സാന്നിധ്യത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇത് രണ്ടാം തവണയാണ് തരൂര്‍ രംഗത്തെത്തുന്നത്. 2025 മെയ് മാസത്തിലാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ആ സമയത്തും തരൂര്‍ കോഹ്‌ലിയുടെ സംഭാവനകളെ വാഴ്ത്തുകയും ഇതിനേക്കാള്‍ നല്ല വിടവാങ്ങല്‍ അദ്ദേഹം അര്‍ഹിക്കുന്നുവെന്നും കുറിച്ചിരുന്നു. ‘ഇംഗ്ലണ്ട് പരമ്പരയില്‍ എനിക്ക് കോലിയുടെ അഭാവം പല തവണ ബോധ്യപ്പെട്ടു….

Read More

ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല; പ്രതിരോധമരുന്ന് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് യു.എന്‍ മേധാവി

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന നമ്പര്‍ വണ്‍ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്-19 എന്നും അദ്ദേഹം പറഞ്ഞു.   പ്രതിരോധമരുന്നില്‍ പ്രതീക്ഷ ഉണ്ടെന്നാണ് പലരും പറയുന്നത്്. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു. രോഗവ്യാപനം തടയാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ ഒരമിച്ച് നിക്കണമെന്നും വൈറസിനെ…

Read More

പയ്യന്നൂരിലെ സൂനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് അറസ്റ്റിൽ

  പയ്യന്നൂർ കോറോത്ത് സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുനീഷയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി ഭർത്താവിന്റെ വീട്ടിൽ വെച്ച് സുനീഷ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിജീഷിനെ കൂടാതെ ഇയാളുടെ അച്ഛനും അമ്മയും സുനീഷയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ജീവനോടെയുണ്ടാകില്ലെന്നും യുവതി പറയുന്നുണ്ട്.

Read More