ഫിഫ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച്,മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നാളെ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോണ്‍ അറിയിച്ചു.
ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനല്‍ മത്സരം പൂര്‍ണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടര്‍ന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് റോജി.എം.ജോണ്‍ പറഞ്ഞു.
ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.








