ഓപ്പറേഷൻ നംഖോർ, ഭൂട്ടാൻ കാർ അടിമാലിയിലും; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു
ഓപ്പറേഷന്‍ നംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ തിരുവനന്തപുരം സ്വദേശിയുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു. കാർ മോഡിഫൈക്കേഷൻ ചെയ്യാൻ എത്തിച്ചത് 2025ൽ. തിരുവനന്തപുരം സ്വദേശിനി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിപ്പു എൽസി ഗേൾ എന്ന ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് നിലവിൽ കസ്റ്റംസ് പരിശോധിക്കുന്നത്. ശില്പ കാർ വാങ്ങിയത് കർണക്കടത്തിൽ നിന്നുള്ള ഡീലർ വഴിയാണ്. കർണാടക ഡീലർക്ക് കോയമ്പത്തൂരിൽ നിന്നും ലഭിച്ച കാർ ആണെന്നുമാണ് വിവരം. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ…
