സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; 24 മരണം; 5149 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് രോഗം സ്ഥിരീകരിച്ചവരിൽ 4690 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ് 5149 പേരാണ് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 59,983 സാമ്പിളുകൾ പരിശോധിച്ചു. 64,412 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്….

Read More

ഇന്നെങ്കിലും ഒന്ന് ജയിക്കാമോ? ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

കളിക്കാര്‍ പോയും വന്നും കൊണ്ടേയിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ വിജയം തേടി ഇന്നിറങ്ങുന്നു. ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. കളിക്കാര്‍ മാറുന്നതിന് പുറമെ പരിശീലകനെ വരെ മാറ്റിയിട്ടും വിജയമെന്നത് സ്വപ്‌നമാകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്ന് രാത്രി രാത്രി 7.30-നാണ് കിക്കോഫ്. ഏഴ് കളിയില്‍ നിന്ന് ഒരുപോയിന്റ് ുമാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ 13-ാം സ്ഥാനത്താണുള്ളത്. 14 പോയിന്റുള്ള ബെംഗളൂരുവാകട്ടെ നാലാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡിന്റെ മുന്‍ക്ലബ്ബാണ് ബെംഗളൂരു. അതിനാല്‍ തന്നെ ബെംഗളൂരുവിന്റെ…

Read More

‘വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ’; പുകഴ്ത്തി മന്ത്രി വി.എൻ. വാസവൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു. ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും,…

Read More

‘എയിംസിന് സാധ്യതയുളളത് ആലപ്പുഴയിൽ; അട്ടിമറിക്കാൻ നോക്കിയാൽ തൃശൂരിന് വേണമെന്ന് വാശി പിടിക്കും’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസ് വരും. എന്നാൽ കച്ചവട താല്പര്യത്തിൽ ആലപ്പുഴയിലെ എയിംസ് സാധ്യത അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നോക്കിയാൽ തൃശൂരിൽ കൊണ്ടുവരാൻ വേണ്ടി താൻ വാശി പിടിക്കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. 2016 മുതൽ എയിംസ് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന് ഒരു ഡിസൈൻ ഉണ്ടെങ്കിൽ അതിനു മേലെ കേന്ദ്രത്തിന് ഒരു ഡിസൈൻ ഉണ്ട്. അപ്പോൾ വഴങ്ങി തരേണ്ടി വരും. ഒരു…

Read More

കോഴിക്കോട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21)യെയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന

Read More

യുപി സർക്കാരിന് തിരിച്ചടി; സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി

  മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി. ഡൽഹി എയിംസ്, ആർഎംഎൽ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചികിത്സക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാർ ശക്തമായി എതിർത്തു. കാപ്പന് മഥുരയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിൽ സാഹചര്യം രൂക്ഷമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ…

Read More

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നവംബർ ഒന്നിന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ ഉത്തരവ്

  തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും ഇന്നലെ കോടതിയിൽ ഹാജരായില്ല. കീഴ്‌ക്കോടതിയിൽ നിന്ന് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു….

Read More

കുടുംബപ്രശ്‌നം തെരഞ്ഞെടുപ്പിലേക്കും; ലാലുവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെതിരെ മുൻ ഭാര്യ ഐശ്വര്യ റായ് മത്സരിക്കും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹമോചന ഹർജി നൽകുകയും ചെയ്തു ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായ് ആണ് മകൾ മത്സരിക്കുന്ന കാര്യം അറിയിച്ചത്. അടുത്തിടെയാണ് ആർ ജെ ഡി വിട്ട് ചന്ദ്രിക റായ് നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചേർന്നത്. തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയിൽ മത്സരിക്കാനാണ് ഐശ്വര്യയുടെ നീക്കം…

Read More

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. എല്ലാ ഡി.സി.സികളുടെയും നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കെസി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ വയനാട്ടിലും പ്രതിപക്ഷ നേതാവ് എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ്…

Read More