മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം ആറിയിച്ചത്. കുറേക്കാലം വിശ്രമരഹിതമായ ജോലിയിലായിരുന്നു. ഇപ്പോൾ ഞാൻ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നുവെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു

ഐസോലേഷനിലാണ്. ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ച് മരുന്നുകൾ കഴിക്കും. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ഫഡ്‌നാവിസ് നിർദേശിച്ചു.