Headlines

മണാലിയിൽ സിപ് ലൈൻ പൊട്ടി വീണു; പത്ത് വയസുകാരിക്ക് പരുക്ക്

ഹിമാചൽ മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് പത്ത് വയസുകാരിക്ക് ഗുരുതര പരുക്ക്. നാഗ്പൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയ ട്രിഷയ്ക്കാണ് പരുക്കേറ്റത്. നദിക്ക് കുറുകെ കടക്കുന്നതിനിടെ സിപ് ലൈൻ പൊട്ടിവീഴുകയായിരുന്നു.

പാറക്കൂട്ടത്തിൽ വീണ കുട്ടിക്ക് കാലിലടക്കം നിരവധി പൊട്ടലേറ്റു. ജൂൺ എട്ടിന് സംഭവിച്ച അപകടത്തിൻറെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരുക്കേറ്റ കുട്ടിയെ മണാലി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം നാഗ്പൂരിലേക്ക് കൊണ്ടുപോയി. ആവശ്യത്തിന് സുരക്ഷ ഇല്ലാതെയാണ് ഓപ്പറേറ്റർമാർ മണാലിയിൽ സാഹസിക ടൂറിസം നടത്തുന്നതെന്ന് പരുക്കേറ്റ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. ടൂർ ഓപ്പറേറ്റർമാക്കെതരെ നിയമനടപടിക്ക് എടുക്കുമെന്നും കുടുംബം വ്യക്തമാക്കി.