
അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയും; ഇസ്രയേലിന്റെ ആക്രമണത്തിൽ പങ്കില്ല’; ട്രംപ്
ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഇറാൻ ആക്രമണം ഉണ്ടായ പ്രദേശങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശനം നടത്തി. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് പ്രതികരണം. ഇതിനിടെ ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളിൽ ഇസ്രയേൽ…