എല്ലാ ജില്ലകളിലും ജൂൺ 9 വരെ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അത്യാവശ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്
എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാം. ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ കൂടാൻ പാടില്ല. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നൽകുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാം.
ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, ടെക്‌സ്റ്റൈൽസ്, ചെരുപ്പുകടകൾ, സ്വർണക്കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാം
കള്ള് ഷാപ്പുകളിൽ കള്ള് പാഴ്‌സലായി നൽകാൻ അനുമതി നൽകും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണം. പാഴ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലങ്ങളിൽ ഇത് മാറ്റുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം അനുവദിക്കും. വ്യവസായ സ്ഥാപനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താം