ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിച്ചാൽ ഭക്ഷ്യ വിഷബാധ

ചുടുള്ള പാത്രങ്ങൾ അടുപ്പിൽ നിന്നും ഇറക്കി വെക്കാനും. പാത്രങ്ങൽ തുടക്കാനും, പാചകത്തിനിടെ കൈകൾ തുടക്കാനുമെല്ലാം കിച്ചൻ ടവ്വലുകൾ നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ ശുചിത്വത്തെ പറ്റി നമ്മൾ ചിന്തിക്കാറുണ്ടൊ ഇത്തരം കിച്ചൺ ടവലുകളിൽ മാരകമായ കീടാണുക്കൾ ഉള്ളതായാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

ദിവസേന വൃത്തിയാക്കേണ്ട ഇത്തരം ടവലുകൾ നമ്മൾ പലപ്പോഴും ദീർഘകാലത്തേക്ക് വൃത്തിയാക്കാറില്ല എന്നതാണ് പ്രശ്‌നങ്ങൾ വരുന്നതിന് പ്രധാന കാരണം. മൌറീഷ്യസ് സർവകലാശാല അടുക്കളകളിലെ ശുചിത്വത്തെ ആസ്പദമാക്കി നടാത്തിയ പഠനത്തിൽ കിച്ചൻ ടവലുകളിൽ കോളിഫോം ബാക്ടീരിയ അടക്കമുള്ളവയുടെ സാനിധ്യം കണ്ടെത്തി. ടോയ്ലെറ്റ് സീറ്റൂകളിൽ കാണപ്പെടുന്ന ബാക്റ്റീരിയയാണ് കോളിഫോം.

ഒരു മാസം ഉപയോഗിച്ച കിച്ചൺ ടവലുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഇവയിൽ എന്റോ കോക്കസ് എസ് പി പി എന്ന ബാക്ടീരിയയുടെ സാനിധ്യവും ക;ണ്ടെത്തിയിട്ടുണ്ട്. ഈർപ്പം ഉള്ള കിച്ചൺ ടവലുകൾ ഉപയോഗിയ്ക്കരുത് എന്നും, ഇത്തരം ടവലുകൾ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും എന്നും പഠനം പറയുന്നു.

Leave a Reply

Your email address will not be published.