ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കും, എംബസിയിൽ രജിസ്റ്റർ ചെയ്യണം’; വിദേശകാര്യ മന്ത്രാലയം
ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമ മാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യപടിയായി ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇവരെ കരമാർഗമോ, വ്യോമ മാർഗമോ നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. ജോർദാൻ, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലെ ടെഹ്റാനിൽ നിന്ന് ക്വോമ നഗരത്തിലേക്ക് മാറ്റിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെ…
