Headlines

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ കായലോട്ടെ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കായലോട് പറമ്പായിയിലെ റസീനയുടെ ആത്മഹത്യയിലാണ് അറസ്റ്റ്. ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പറം സ്വദേശി റഫ്‌നാസ്,മുബഷീര്‍,ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് റസീന സുഹൃത്തായ യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ചതും സംസാരിച്ചതും പ്രതികള്‍ ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ മാറ്റിനിര്‍ത്തി വിചാരണം ചെയ്യുകയും മര്‍ദിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 17-ാം തിയകിയാണ് റസീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച…

Read More

ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകൾ ഉണ്ട്; സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത്

ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. യശ്വന്ത് വര്‍മയോ, ബന്ധപ്പെട്ടവരോ അറിയാതെ പണം വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പത്ത് ദിവസം നീണ്ട അന്വേഷണത്തിൽ 55 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിരുന്നു. അന്വേഷണത്തിൽ പണം ജഡ്ജിയുടെ…

Read More

‘ഇറാൻ വലിയ വില നൽകേണ്ടി വരും’; ബങ്കറിൽ ഇരുന്ന് ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്ന് ഇസ്രയേൽ

ടെൽ അവീവിലെ സോറോക്ക മെഡിക്കൽ സെന്റർ ആക്രമിച്ച ഇറാൻ നടപടി യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി മറുപടി പറയേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് മുന്നറിയിപ്പ് നൽകി. ബങ്കറിൽ ഇരുന്ന് ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്നും ഇസ്രയേൽ കട്സ്. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്ററിന് കനത്ത നാശനഷ്ടമുണ്ടായെന്നും ,പൊതുജനങ്ങൾ ആശുപത്രിയിലേക്ക് വരരുതെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു….

Read More

വാരിയെല്ലിനും, നട്ടെല്ലിനും പൊട്ടൽ; മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

പാലക്കാട് പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. കാട്ടാന ആക്രമണത്തിൽ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി ഇന്ന് പുലർച്ചെ 3.30 ന് മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുമാരൻ മരിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിനും മുണ്ടൂരിൽ കാട്ടാന…

Read More

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു

വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. മകൻ സുരക്ഷിതാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ ട്വന്റിഫോറിനോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത…

Read More

‘മിസ് യൂ അച്ഛാ’ അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ് ; വി വി പ്രകാശിന്റെ ചിത്രം പങ്കുവെച്ച് മകള്‍

തെരഞ്ഞെടുപ്പ് ദിനത്തിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവെച്ച് മകൾ നന്ദന. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന് ഫേസ്ബുക്കിൽ കുറിച്ചു. അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് നന്ദന കുറിച്ചു. ‘അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…Miss you Acha’, എന്നാണ് നന്ദന കുറിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന്…

Read More

മൂന്നാറിൽ വിദ്യാർഥികളെ തെരുവ് നായ ആക്രമിച്ചു

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് ആക്രമിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ഇന്നലെ വൈകീട്ടാണ് തെരുവുനായ ആക്രമിച്ചത്. പിന്നീട് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ചു കുട്ടികളെ ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയും തെരുവ് നായ ആക്രമിച്ചു. ആറു കുട്ടികളും ആരോഗ്യകേന്ദ്രത്തിൽ നിന്ന് ചികിത്സ തേടി വാക്സിൻ സ്വീകരിച്ചു. ദേവികുളം മേഖലയിൽ തെരുവ് നായയുടെ ശല്യം…

Read More

വീണ്ടും ഭാരതാംബ ചിത്രം; ‘നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസുണ്ട്’; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടിയും. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്കരിച്ചത്. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സർക്കാർ…

Read More

ഇന്നും കൂടി; സ്വര്‍ണവില അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 9265 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില കുറഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില ഉയരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍…

Read More

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ഇന്ന് പുലർച്ചെ വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി. അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് രണ്ടാമത്തെ നിലയിൽ എത്തി എന്നാണ് വീട്ടുകാരുടെ മൊഴി. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ…

Read More