Headlines

നിലമ്പൂരിൽ പ്രതീക്ഷ വാനോളം, 23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടിത്തെറിയ്ക്കും; സണ്ണി ജോസഫ്

നിലമ്പൂരിൽ വാനോളം പ്രതീക്ഷയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് . ശുഭപ്രതീക്ഷയാണ് നിലമ്പൂരിൽ. അൻവർ ഫാക്ടർ ആകില്ല. 75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദൻ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു. പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചു. മുഖ്യമന്ത്രി അതു കൊണ്ടാണ് വിശദീകരണം നടത്തേണ്ടി വന്നത്. യു ഡി എഫിൻ്റെ ഐക്യപ്പെടാലാണ് കണ്ടത്. അത് ഗുണം ചെയ്യും. വ്യക്തി കേന്ദ്രീകൃതം അല്ല. സർക്കാരിന് എതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ്…

Read More

‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസിന് അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാർട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂർ എംപിയുടെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില താൽപര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് പരിപാടികളിൽ ക്ഷണിച്ചില്ലെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് ആശ്വാസമാണെങ്കിലും പുതിയ…

Read More

ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കും; ഡോണൾഡ് ട്രംപ്

ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതിൽ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക ഇസ്രയേലിനൊപ്പം സംഘർഷത്തിൽ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ പങ്കാളിയായാൽ പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന്…

Read More

ഗവർണർ പിന്നോട്ടില്ല; രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബ ചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം

ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം. ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം.രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്….

Read More

ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്! അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; CPIM പ്രതിനിധിയും കോൺഗ്രസ് നേതാവും തട്ടിപ്പ് നടത്തിയതായി വിജിലൻസ്

ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്. സിപിഐഎം പ്രതിനിധിയും കോൺഗ്രസ് നേതാവും തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക….

Read More

എൽഡിഎഫിന്റെ ഒരു ശതമാനം വോട്ട് ലഭിച്ചു, UDF ചരിത്ര വിജയം നേടും, തെരഞ്ഞെടുപ്പ് നയിച്ചത് വിഎസ് ജോയ്: ആര്യാടൻ ഷൗക്കത്ത്

അവഹേളനത്തിനും വിവാദങ്ങൾക്കും ജനം മറുപടി നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് 24നോട്. എൽഡിഎഫിന്റെ ഒരു ശതമാനം വോട്ട് ലഭിച്ചു. നിലമ്പൂരിൽ രണ്ട് ടൈം ആയി പരീക്ഷിച്ചത് പരാജയമായിരുന്നു എന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടു. സ്വതന്ത്ര പരീക്ഷണം പരാജയമായിരുന്നു എന്നാണ് അവർക്ക് ബോധ്യപ്പെടുന്നത്. വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചു. വ്യക്തിപരമായ അധിക്ഷേപം ഉണ്ടായപ്പോൾ സംസ്കാരം കൊണ്ടാണ് മറുപടി കൊടുക്കാത്തത്. പറഞ്ഞ അവഹേളനത്തിന് ജനം 23 ന് മറുപടി നൽകും. സ്ഥാനാർഥി ചർച്ചകളിൽ ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. ഞാനും വിഎസ് ജോയിയും തമ്മിൽ മൽപ്പിടുത്തം…

Read More

ഖാലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു’, തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നു. രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് കാനഡയിൽ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്. ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി…

Read More

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി. തീ അണച്ചു. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ഇന്നുമുതൽ മഴയുടെ തീവ്രത കുറയും! ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കുട്ടനാട് അവധി

സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂണ്‍ 19, 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 19 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍…

Read More

‘ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം’: മുഖ്യമന്ത്രി

ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. കോമൺഫെസിലിറ്റി സെന്ററിനും റിസർച്ച് ആന്റ്…

Read More