Headlines

‘ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയം; കെട്ടിടം താഴെ വീണത് ഭരണ വൈകല്യം കൊണ്ട്’; രമേശ് ചെന്നിത്തല

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെ ഭയന്നതുകൊണ്ടാണ് പകൽവെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിൽ പോകാതിരുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെട്ടിടം ആരോ​ഗ്യം മന്ത്രി തള്ളിയിട്ടത് അല്ല. ആരോ​ഗ്യമന്ത്രിയുടെ ഭരണ വൈകല്യം കൊണ്ട് താഴെ വീണതാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ ന്യായീകരണം അതിര് കവിഞ്ഞതാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ആരോ​ഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സംസ്ഥാനത്ത് സുരക്ഷ ഓഡിറ്റിം​ഗ് നടത്തേണ്ടതല്ലേയെന്ന്…

Read More

രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി സിക്ക് അധികാരമില്ല’: മന്ത്രി ആർ ബിന്ദു

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തീരുമാനം എടുക്കാൻ സിൻഡിക്കറ്റിന് അധികാരമുണ്ട്. അതുപ്രകാരമാണ് ഇപ്പോൾ സസ്പെൻഷൻ റദ്ദാക്കിയത്. സിൻഡിക്കറ്റ് യോഗം വിളിച്ചു ചേർക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വി.സിയുടെ നേതൃത്വത്തിൽ സിൻഡിക്കറ്റ് യോഗം ചേർന്നത്. ചർച്ച നടക്കുന്നതിനിടെ വി.സി ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിനാൽ സിൻഡിക്കറ്റ് അംഗങ്ങൾ അവരിൽ നിന്നുതന്നെ ചെയർപേഴ്സനെ തെരഞ്ഞെടുത്തു.തുടർന്ന് ആ ചെയർപേഴ്സൺ സിൻഡിക്കറ്റ് യോഗം നടത്തി രജിസ്ട്രാറിന്റെ സസ്പെൻഷൻ റദ്ദ് ചെയ്തു. അതാണ് നിയമപരമായ…

Read More

കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം മറിഞ്ഞുണ്ടായ അപകടം നടക്കാൻ പാടില്ലാത്തതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും എല്ലായിടത്തും ഉള്ളത് പോലെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ഈ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കേണ്ട ആവശ്യമില്ല. പല പ്രയാസങ്ങളിൽ ചിലതാണ് ഡോ. ഹാരിസ് തുറന്നു പറഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥ തലത്തിലെ…

Read More

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷധത്തിൽ അറസ്റ്റിലായ പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജെ നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇരുവരെയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. പ്രതിഷേധത്തിനിടെ പൊലീസ് ബസിന് കേടുപാടു വരുത്തിയതാണ് ജിതിന് എതിരായ കേസ്. കിടങ്ങന്നൂർ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ശിലാഫലകം അടിച്ചു തകർത്ത കേസിലാണ് ഏദൻ ജോർജ് അറസ്റ്റിലായത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ…

Read More

‘ആ മഹത് വ്യക്തിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം

പ്രേം നസീറിനെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പ് ചോദിച്ച് നടൻ ടീനി ടോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ മാപ്പുപറച്ചിൽ.ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാരുന്നുവെന്ന് ടിനി ടോമിന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നു.പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു. സീനിയറായ ഒരാൾ തന്നോട് പറഞ്ഞ കാര്യമാണന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി പറയുന്നു. അവസാനകാലത്ത് പ്രേം…

Read More

ഒരു ലിറ്ററിന് 1000 രൂപ, വേണ്ടവർക്ക് എത്തിച്ചു കൊടുക്കും; ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായത്. മദ്യം പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. എക്സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റർ ചാരായം പിടിച്ചെടുത്തിട്ടുണ്ട്. തൃശൂർ മാർക്കറ്റിൽ നിന്ന് പഴുപ്പേറിയ ഞാവൽ പഴം ഒരാൾ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് രമേശനെ എക്‌സൈസ് നിരീക്ഷിച്ച് തുടങ്ങിയത്….

Read More

ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനം; ‘ചാരവൃത്തി ചെയ്യുന്നവരെ ബോധപൂര്‍വ്വം കൊണ്ടുവരുമോ?’; മന്ത്രി മുഹമ്മദ് റിയാസ്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടർന്നാണെന്ന വിവരാവകാശരേഖയിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചാര പ്രവർത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്തുതകൾ അന്വേഷിച്ചു വേണം വാർത്ത നൽകാൻ. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടതെന്നും മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും…

Read More

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി: ബ്രിട്ടണിൽ നിന്ന് വിദഗ്ധ സംഘം എത്തി

തിരുവനന്തപുരം വിമാനത്താവളത്തിൽ 20 ദിവസമായി തുടരുന്ന അമേരിക്കൻ നിർമ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനമെത്തി. എയർബസ് അറ്റ്ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തിൽ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധർ ഉണ്ട്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകും. ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിൽ വിമാനമെത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കിൽ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തിൽ തിരികെ കൊണ്ടുപോകും. ലോകത്തിലെ ഏറ്റവും വിലയേറിയതും…

Read More

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’ ; ഡോ. സിസ തോമസ്

കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുമ്പോൾ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ തുടരുമെന്നാണ് താത്കാലിക വി സി ഡോ സിസ തോമസിന്റെ വാദം. വിഷയത്തിൽ വി സി യും സിൻഡിക്കേറ്റും രണ്ട് തട്ടിലാണ് തുടരുന്നത്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോടതിയിൽ ഇരിക്കുന്ന വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. സസ്‌പെൻഷൻ റദ്ദാക്കണമെന്ന പ്രമേയം സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിച്ചപ്പോൾ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങി വരികയാണ് ഉണ്ടായത്. സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനത്തിന്…

Read More

ചരിത്ര നേട്ടം; ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീം

ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഇന്നലെ സ്വന്തമാക്കിയ വിജയത്തിലൂടെ രേഖപ്പെട്ടത്‌. 29ആം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും 47ആം മിനിറ്റിൽ ചറ്റ്ച്ചവൻ റോഥോങ്ങിലൂടെ തായ്‌ലൻഡ് സമനില നേടുകയായിരുന്നു. ഒട്ടേറെ അവസരങ്ങൾക്കും മികച്ച സേവുകൾക്കും ഒടുവിൽ 74ആം മിനിറ്റിൽ തന്റെ ഇരട്ട ഗോൾ നേടി അങ്കിത ബസ്‌ഫോർ ഇന്ത്യയെ വിജയത്തിന്റെ ചവിട്ടുപടികൾ കയറ്റി. എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം. ഇന്നലെ…

Read More