Headlines

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി…

Read More

സമയ പരിധി കഴിഞ്ഞു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീംകോടതി

മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ ബംഗ്ലാവ് അടിയന്തരമായി ഒഴിപ്പിക്കണം എന്നാണ് ആവിശ്യം. അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ചന്ദ്രചൂഡ് വസതിയിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. നവംബറിലാണ് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ചന്ദ്രചൂഡ് വിരമിച്ചത്. വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയിൽ താമസിക്കാം. എന്നാൽ, ജസ്റ്റിസ്…

Read More

അനിയന് പിന്നാലെ ചേട്ടനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്; സഞ്ജുവും സാലിയും ഒരു ടീമില്‍ കളിക്കും

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും ടീമില്‍ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്. നേരത്തെ,പൊന്നുംവിലക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ എത്തിച്ചിരുന്നു. 26.8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ വാങ്ങിയത്. അതിന് പിന്നാലെയാണ് ഇപ്പോ സഹോദരന്‍ സാലിയെയും കൊച്ചി ടീമില്‍ എത്തിച്ചിരിക്കുന്നത്….

Read More

വന്യജീവി -തെരുവുനായ ആക്രമണം: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

വന്യജീവി -തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉടമസ്ഥരില്ലാത്ത തെരുവു നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട്…

Read More

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏദൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഏദനെ വിലങ്ങുവെക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായത് . സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുകയാണ്. നേരത്തെ…

Read More

‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്

തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ സംഘട്ടനത്തിലൂടെ സിറ്റി പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായ നെല്ലങ്കരയില്‍ ഇളങ്കോ നഗര്‍ എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രിയില്‍ തന്നെ സ്ഥലത്തെത്തി ബോര്‍ഡ് എടുത്ത് മാറ്റി. കോര്‍പ്പറേഷന്റെയോ…

Read More

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തില്‍. ടൂറിസം വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിന്റെ പുനരുജീവനമായിരുന്നു ലക്ഷ്യം.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി മല്‍ഹോത്രയും….

Read More

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ആശങ്കയുണ്ടാകുമ്പോൾ അവിടെ ഓടിയെത്താനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നടപടി സ്വീകരിക്കാനുംവിധം വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ…

Read More

മന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പൊലീസ്. ജിതിന്‍ ജി. നൈനാന്‍ ആണ് അറസ്റ്റിലായത്. സ്ഥലത്ത് പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്ത് എന്നാണ് കേസ്. ഇന്നലെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മുഖംമൂടി ധരിച്ച് ഒരു പ്രതീകാത്മക കപ്പല്‍ ഏന്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഒരു പ്രതിഷേധ…

Read More

‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം. പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം…

Read More