കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ അമ്മയുമായും ഭര്‍ത്താവുമായും മകളുമായും സംസാരിച്ചു. എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിക്കാണ് കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം ആശുപത്രി വികസന…
