അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം. ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള യാത്രികർ 60 പരീക്ഷണങ്ങളാണ് നടത്തുക. കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു….
