Headlines

കനത്ത മഴ, ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല.തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം…

Read More

വീണ്ടും നാടകീയ രംഗങ്ങൾ; വി സിക്ക് മറുപടി നൽകാതെ കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു

കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. മറുപടി നൽകാൻ ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. എന്നാൽ സീനിയർ ജോയിൻ്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. രജിസ്ട്രാർ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. സീനിയർ ജോയിൻ്റ് രജിസ്ട്രാർക്കെതിരെയുള്ള നടപടി ആലോചനകൾക്ക് ശേഷമായിരിക്കുമെന്നും…

Read More

എനിക്കാ മാധ്യമ പ്രവര്‍ത്തകനെയാണ് കാണേണ്ടത്; വാര്‍ത്ത സമ്മേളനത്തിനിടെ രസം പകര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ പരാമര്‍ശം

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം നേടിയതിന് ശേഷം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വാര്‍ത്തസമ്മേളനത്തിനിടെ നടത്തിയ ഒരു കൗതുകകരമായ പരാമര്‍ശം ഇപ്പോള്‍ രസകരമായ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 336 റണ്‍സിന്റെ വന്‍ വിജയമാണ് നേടിയത്. ഇത് ചരിത്രമാകുകയും ചെയ്തു. മത്സരവിജയത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മത്സരത്തിന് മുമ്പ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ച പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ലല്ലോ എന്ന ചോദ്യം പുഞ്ചിരിച്ച് കൊണ്ട് ശുഭ്മാന്‍ ഗില്‍ ചോദിച്ചത്….

Read More

മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുഞ്ഞ് ‘നിധി’ മടങ്ങി; ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ കഴിയും

പ്രസവശേഷം ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഝാർഖണ്ഡിലേക്ക് മടങ്ങുന്നു. ‘നിധി’ എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ കഴിയും. അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിധിയുമായി പുറപ്പെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ഝാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍,…

Read More

കെ.പി.സി.സി പുനസംഘടന ഉടൻ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ ഊർജിതമാകുന്നു. കെ.പി.സി.സി യിലെ ഭാഗിക അഴിച്ചുപണിയുടെയും, ഡിസിസികളിലെ സമ്പൂർണ്ണ പുനസംഘടനയുടെയും സാധ്യതയാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കെ.പി.സി.സി നേതൃത്വം ഇതിനായി ചർച്ചകൾ ആരംഭിക്കും. പുനസംഘടനയ്ക്കായുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെ.പി.സി.സി സംഘം നാളെ ഡൽഹിയിലേക്ക് തിരിക്കും. മറ്റന്നാൾ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പുനസംഘടനാ ചർച്ചകൾ വേഗത്തിലാക്കുമെന്നാണ് വിവരം. ഭാരവാഹികളുടെ പട്ടിക ഹൈക്കമാൻഡുമായി കൂടിയാലോചന നടത്തി അന്തിമമാക്കും. ഡിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണി ഉൾപ്പെടെ…

Read More

ബിന്ദുവിന്റെ മകൾക്ക് തുടർ ചികത്സ; ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും.ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. അതേസമയം ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും…

Read More

ക്യാപ്റ്റൻ കൂൾ@44; എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ. മഹേന്ദ്രജാലത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്, ക്യാപ്റ്റൻ കൂളിന്, പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാതെ അലഞ്ഞുനടന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ കുട്ടി ക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം നേടിക്കൊണ്ട് ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 28 വർഷത്തെ കാത്തിരിപ്പിനും അവസാനമിട്ടു ധോണി. 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ ആ സമയത്തുണ്ടായിരുന്ന എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന…

Read More

‘മസ്കിന്റെ നീക്കം അസംബന്ധം’; മൂന്നാം കക്ഷിയുണ്ടാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്

മൂന്നാം കക്ഷിയുണ്ടാക്കാനുള്ള മസ്കിന്റെ നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ 3 അമേരിക്കക്കാർ…

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച…

Read More

രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ അതൃപ്തി; വിശദീകരണം തേടി കേരള സർവകലാശാല വി സി

കേരള സർവകലാശാലയിൽ രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ വൈസ് ചാൻസിലർക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാറിൽ നിന്ന് ഡോ സിസ തോമസ് വിശദീകരണം തേടി. ഇന്ന് രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഇന്നലെ അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. ഇന്നലെ 4.30യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയേറ്റെടുത്തിരുന്നു. ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ്…

Read More