ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി; വിസിയുടെ നീക്കം നിയമോപദേശം തേടിയതിന് പിന്നാലെ
കേരള സർവകലാശാലയിൽ അതിനാടകീയ നീക്കങ്ങളും കസേരകളിയും. തർക്കങ്ങൾ മൂർച്ഛിക്കുന്നതിനിടെ രജിസ്ട്രാറിന്റെ ചുമതലയിൽ രണ്ട് പേർ. വിസിയുടെ സസ്പെൻഷൻ മറികടന്ന് സിൻഡിക്കേറ്റ് പിന്തുണയിൽ രജിസ്ട്രാറായി കെഎസ് അനിൽകുമാറെത്തി. പിന്നാലെ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നൽകി വി.സി നിർണായക നീക്കം നടത്തി. ഇതിനിടെ അവധിയിൽ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി കേരള സർവകലാശാല താത്ക്കാലിക വിസി സിസ തോമസ്. വിസിയുടെ നിർദേശം മറികടന്ന് സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിൽ മറുപടി നൽകാതെ…
