വീണ്ടും ട്രംപിന്റെ താരിഫ് യുദ്ധം; ജപ്പാനും കൊറിയയ്ക്കും 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തും
വീണ്ടും താരിഫ് യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍, ദക്ഷിണകൊറിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി. ഇരു രാഷ്ട്രത്തലവന്മാര്‍ക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടു. തീരുമാനം അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ തീരുവ ചുമത്തുന്നതിനായി താന്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ എഴുതി പരസ്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് ആദ്യഘട്ട താരിഫ് കത്തുകള്‍ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 15ലേറെ രാജ്യങ്ങള്‍ക്ക്…
