Headlines

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന; സിസ തോമസിന്റെ റിപ്പോർട്ടിൽ തുടർനടപടി ഇന്നുണ്ടായേക്കും

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ ആലോചന. താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസിന്റെ റിപ്പോർട്ടിന്മേലുള്ള ചാൻസലറുടെ നടപടി ഇന്ന് ഉണ്ടായേക്കും.ആവശ്യമെങ്കിൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്നാണ് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്.

രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡി ചെയ്യാനും സാധ്യതയുണ്ട്. രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കും. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അവസാനിപ്പിച്ച് കൊണ്ട് സിസ തോമസ് ഇറങ്ങിയതിന് ശേഷവും യോഗം തുടരുകയും കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് സിസ നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോർട്ട്. തുടർന്ന് രാജ്ഭവൻ നിയോമപദേശം തേടുകയായിരുന്നു.

നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയാൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങൾ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നൽകിയിരിക്കുന്നത്. വിഷയത്തിൽ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.