
‘ഇന്ത്യയുടെ സഹകരണത്തിന് നന്ദി’; തിരുവനന്തപുരത്ത് കുടുങ്ങിയ യുകെ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ
യുകെ യുദ്ധവിമാനം F35 B യുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ. ഇന്ത്യന്‍ അധികൃതരുടെ സഹകരണങ്ങള്‍ക്ക് നന്ദിയെന്നും യുകെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവാണ് ഇകാര്യം അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവി യുദ്ധവിമാനമായ F-35B നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവ് എക്‌സിലൂടെ അറിയിച്ചു. 110 മില്യണ്‍ യുഎസ് ഡോളറിലധികം…