ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവ്; പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി

ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷന്‍ ആറിന് വിരുദ്ധമാണെന്നും അതിനാല്‍ ഇവ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 2005ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യപ്പെടുന്നത്.

കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍പി രമണി സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പൂര്‍വിക സ്വത്തില്‍ വ്യക്തികള്‍ക്കുള്ള അവകാശം വിലക്കുന്നുവെന്നും സെക്ഷന്‍ നാല് ഹിന്ദു അവിഭക്ത കുടുംബങ്ങളിലുള്ളവര്‍ക്ക് സ്വത്തുക്കളില്‍ കൂട്ടവകാശം ഉണ്ടെന്ന് പറയുകയും ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു.2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമ പ്രകാരംപെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശം അനുവദിച്ചിരുന്നു. എന്നാല്‍ പലപ്പോഴും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ ഉപയോഗിച്ച് 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമ കോടതിയില്‍ ഖണിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നീരിക്ഷണം.

മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തില്‍നിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്റെ ഉത്തരവ്. ഒരു മകള്‍ എന്നാല്‍ 10 ആണ്‍മക്കള്‍ക്ക് തുല്യമെന്നും കോടതി പറഞ്ഞു.