ആലപ്പുഴയിൽ KSRTC, ബോട്ട് സർവീസുകൾ മുടങ്ങി; വിവിധയിടങ്ങളിൽ ബസ് തടഞ്ഞു; ഇഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ കെഎസ്ആർടിസി ബസ് വട്ടമിട്ട് സർവീസ് തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിനിറങ്ങിയ ആളുകൾ കാത്തുകിടക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ നിരത്തുകളിലിറങ്ങി. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള രോഗികൾക്ക് പൊലീസ് വാഹനം സജ്ജമാക്കി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ…
