കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കി; കളക്ടർ കള്ളം പറയുന്നു, പ്രതിഷേധക്കാർ

പത്തനംതിട്ട കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കിയാണെന്ന് പ്രതിഷേധക്കാർ. അനുമതി നൽകിയ തീയതി തിരുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് മാത്രമാണ് പരാതി നൽകിയത് എന്ന് കളക്ടർ പ്രേം കൃഷ്ണൻ പറയുന്നത് കള്ളമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ക്വാറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമാണ്.പാറമട ഉടമ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും…

Read More

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം. കർണാടക രാജസ്ഥാൻ ഛത്തീസ്ഗഡ് ഉത്തർപ്രദേശ് ഡൽഹി മധ്യപ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിലാണ് റെയ്ഡ് നടന്നത്.1300 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. ഉദ്യോഗസ്ഥർ അടക്കം 36 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും വിവരം. രഹസ്യ റെഗുലേറ്ററി വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കൽ, നിയമപരമായ…

Read More

മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശം; സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. അനാവശ്യ പ്രസ്താവനയെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി സജി ചെറിയാൻറെ പ്രസ്താവന. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്ന് നേതൃത്വം. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ. തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു…

Read More

‘ഇടുക്കിയിൽ പ്രശ്നങ്ങൾ പരിഹരിച്ച് 15 ദിവസത്തിനുള്ളിൽ ജീപ്പ് സവാരികൾ പുനരാരംഭിക്കും’; ജില്ലാ കലക്ടർ

അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനാണ് ഇടുക്കിയിലെ ജീപ് സവാരി നിരോധനമെന്ന് ജില്ലാ കലക്ടർ വി വിഘ്നേശ്വരി. പ്രശ്നങ്ങൾ പരിഹരിച്ച് 15 ദിവസത്തിനുള്ളിൽ ജീപ്പ് സവാരികൾ പുനരാരംഭിക്കും. അതേ സമയം കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്. ഇടുക്കി ജില്ലയിലെ ജീപ്പ് സവാരി നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവിറങ്ങിയത് ജൂലൈ 5ന്. പിന്നാലെ വലിയ പ്രതിഷേധം. ഉത്തരവ് പുന പരിശോധിക്കണമെന്ന് ജീപ്പ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ അനിശ്ചിതകാലത്തേക്കല്ലാ നിയന്ത്രണം എന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. കഴിഞ്ഞദിവസം…

Read More

ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പിരിച്ച പണം മുക്കാൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

വയനാട് ദുരന്ത ബാധിതർക്കായി വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു . അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വാട്സപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരനാണ് പണം മുക്കിയതതെന്നാണ് ശബ്ദസന്ദേശം വന്നത്. റഹീം…

Read More

പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാം; സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് 2027ൽ നടക്കാനിരിക്കുന്ന സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ ഓപ്ഷൻ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ ആകും ആപ്പുകൾ. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ആകും ഉപയോഗിക്കുക. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാർച്ച് 1, ആണ്…

Read More

‘കൺസഷൻ വർധിപ്പിക്കാനാവില്ല, ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, സർക്കാർ ജനപക്ഷത്താണ്’: മന്ത്രി കെബി ഗണേഷ് കുമാർ

സ്വാകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സർക്കാർ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. രാവിലെ എണീറ്റ് കൺസഷൻ വർധിപ്പിക്കാനാവില്ല. കൺസഷൻ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട്‌ ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ ചർച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൺസഷൻ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു. സ്പീഡ്…

Read More

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ’: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്.പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ. അദ്ദേഹം അതിന് തയ്യാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ…

Read More

ടെക്സസ് മിന്നൽപ്രളയം; 104 പേർ മരിച്ചു, 11 പേരെ കാണാതായി

ടെക്സസ് മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ ടെക്സസിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മിന്നൽപ്രളയം തകർത്ത കെർ കൌണ്ടിയിൽ മാത്രം 68പേർക്ക്ജീവൻ നഷ്ടമായി. ഇതിൽ 28കുട്ടികളുമുണ്ട്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. അവസാനത്തെയാളെയും കണ്ടെത്തുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ടെക്സസ് എമർജൻസി മാനേജ്‍മെൻറ് ഡിവിഷൻ അറിയിച്ചു. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.കനത്ത മഴയെ…

Read More

ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ; ഗസ്സയിൽ നിന്ന് ഒഴിയാൻ പലസ്തീനികൾക്ക് അവസരമുണ്ടെന്നും നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നോബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌ത കത്ത് നെതന്യാഹു നേരിട്ട് നൽകി. ഗസയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ…

Read More