നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ…

Read More

ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; ദേശീയ പണിമുടക്കിനെ നേരിടാൻ KSRTC ഡയസ്നോൺ പ്രഖ്യാപിച്ചു

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്ആർടിസി CMDയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. പത്ത് കേന്ദ്ര ട്രേഡ്‌ യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു…

Read More

‘എസ്എഫ്ഐയുടെ സമരം വി സിയുടെ തെറ്റായ നടപടിക്കെതിരെ’; കേരള സർവകലാശാലയിൽ എത്തി എം വി ഗോവിന്ദൻ, പ്രതിഷേധം അവസാനിച്ചു

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് എം വി ഗോവിന്ദൻ കേരള സർവകലാശാലയിൽ എത്തി വിദ്യാർഥികളെ സന്ദർശിച്ചത്. സർവകലാശാലയിൽ വി സിക്ക് എന്തും ചെയ്യാമെന്ന നടപടി ഒരവസരത്തിലും അനുവദിക്കില്ല. സമരം വി സിയുടെ നടപടിക്കെതിരെയാണ് നടക്കുന്നത്. വി സിയുടേത് തെറ്റായ നിലപാടാണെന്ന് കോടതി പോലും ചൂണ്ടികാണിച്ചതാണ്. അതുകൊണ്ട് തന്നെ ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി…

Read More

വന്ദേഭാരതിൽ ജ്യോതി മൽഹോത്രയ്‌ക്കൊപ്പം യാത്ര ചെയ്‌ത്‌ വി മുരളീധരനും; വെട്ടിലായി ബിജെപി

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി…

Read More

ഹേമചന്ദ്രൻ കൊലപാതകം; പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി

ബത്തേരി ഹേമചന്ദ്രൻ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി. ഇൻഡിഗോ വിമാനത്തിലാണ് നൗഷാദ് എത്തിയത്. നിലവിൽ എമിഗ്രേഷൻ കസ്റ്റഡിയിൽ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാൽ ഉടൻ തന്നെ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങും. നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീടാണ് ബെംഗളൂരിലേക്ക് പ്രതി എത്തുമെന്ന കാര്യം അറിയുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് ,വൈശാഖ്…

Read More

അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും. രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ്…

Read More

പ്രധാനമന്ത്രി ബ്രസീലിൽ; ഹൃദ്യമായ വരവേല്പ് നൽകി ഇന്ത്യൻ സമൂഹം

പഞ്ച രാഷ്‌ട്ര സന്ദർശനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും.തനിക്ക് ലഭിച്ച ഊർജസ്വലമായ സ്വീകരണത്തിൽ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേല്പ് നൽകി….

Read More

ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി SFI

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി…

Read More

‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. നിർഭാഗ്യവശാൽ മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങളായ സർവകലാശാലയിൽ സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നു സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണ്, ദുഃഖമുണ്ടെന്ന് മന്ത്രി പറഞ്ഞു.ദ യവുചെയ്ത് ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവർ…

Read More

കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കി; കളക്ടർ കള്ളം പറയുന്നു, പ്രതിഷേധക്കാർ

പത്തനംതിട്ട കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കിയാണെന്ന് പ്രതിഷേധക്കാർ. അനുമതി നൽകിയ തീയതി തിരുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് മാത്രമാണ് പരാതി നൽകിയത് എന്ന് കളക്ടർ പ്രേം കൃഷ്ണൻ പറയുന്നത് കള്ളമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ക്വാറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമാണ്.പാറമട ഉടമ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും…

Read More