JSK വിവാദം; ‘ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം’; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ജാനകി VS സ്റ്റേറ്റ് ഓഫ് കേരളാ സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ. ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം, ഒരു സീനിൽ ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണം തുടങ്ങിയവയാണ് നിർദേശങ്ങൾ. 96 സീനുകൾ കട്ട് ചെയ്യേണ്ടിവരില്ലെന്നും വിശദീകരണം. കേസ് ഉച്ചയ്ക്ക് 1.40ന് കോടതി പരിഗണിക്കും. കോടതിയിൽ പ്രതീക്ഷയുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചു ജാനകി എന്ന പേര് മാറ്റണം എന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നത്. ജാനകി…

Read More

‘സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണർ’; മന്ത്രി വി ശിവൻകുട്ടി

ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർ‌ശിച്ച് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സമരനുകൂലികൾ യാത്രക്കാരെ ത‍ടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആറുമാസം മുൻപേ പ്രഖ്യാപിച്ച പണിമുടക്കാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികൾ സമരം ചെയ്താണ് അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. ആ അവകാശങ്ങൾ ഒരു സർക്കാർ വന്ന് തകിടംമറിക്കുന്നത് ശരിയല്ല. മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ…

Read More

തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, മൃതദേഹം പായ കൊണ്ട് മൂടി; വെളിപ്പെടുത്തലുമായി പ്രതികൾ

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി.മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു എന്ന് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ മൊഴി നൽകി. ജസ്റ്റിൻ രാജിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ എട്ടരയോടെ നടക്കും. പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം…

Read More

അമ്പലമുകൾ BPCL അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ തുടരുന്നു

കൊച്ചി അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടത്തിന് പിന്നാലെ പുക ശ്വസിച്ച 2 പേർ ഇപ്പോഴും ചികിത്സയിൽ. കോലഞ്ചേരി മെഡിക്കൽ ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ശ്വാസതടസവും ദേഹസ്വസ്ത്യവും ഉണ്ടായത്തിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ചികിത്സ തേടിയത് 30 ലധികം പ്രദേശവാസികളാണ്. ബിപിസിഎൽ കൊച്ചിൽ റിഫൈനറിക്കകത്തെ ഹൈടെൻഷൻ ലൈനിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയർന്നു. പുക ശ്വസിച്ച പ്രദേശവാസികൾക്ക് ശ്വാസതടസ്സവും ദേഹാസ്വസ്ത്യവുമുണ്ടായി. അപകടത്തിൽ ബിപിസിഎൽ തൊഴിലാളികൾക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. അപകടത്തിന്…

Read More

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത്…

Read More

ആലപ്പുഴയിൽ KSRTC, ബോട്ട് സർവീസുകൾ മുടങ്ങി; വിവിധയിടങ്ങളിൽ ബസ് തടഞ്ഞു; ഇ​ഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പുരോ​ഗമിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർ​ഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ കെഎസ്ആർടിസി ബസ് വട്ടമിട്ട് സർവീസ് തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിനിറങ്ങിയ ആളുകൾ കാത്തുകിടക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ നിരത്തുകളിലിറങ്ങി. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള രോഗികൾക്ക് പൊലീസ് വാഹനം സജ്ജമാക്കി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ…

Read More

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 110 ആയി

ജൂലൈ നാലിന് പുലർച്ചെ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 110 ആയി. നിരവധി പേരെ കാണാതായി. പേമാരിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കെർ കൌണ്ടിയിൽ മാത്രം 161 പേരെ കാണാതായി. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് മഴ ഭീഷണി ഉള്ളതിനാൽ രക്ഷാപ്രവർത്തനം അല്പം ദുഷ്‌കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിൽ (ക്യാമ്പ് മിസ്റ്റിക്) പങ്കെടുത്തവരിൽ 27 പെൺകുട്ടികളും…

Read More

കേരള സർവകലാശാലയിൽ കയറരുത്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ്

കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ്…

Read More

കേരള സർവകലാശാല രജിസ്ട്രാറെ പുറത്താക്കാൻ ഗവർണർ; സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഇന്ന് ഉത്തരവിറക്കും

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഗവർണർ ഇന്ന് ഉത്തരവിറക്കും. ഇതോടെ രജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും സസ്പെൻഷനിലാകും. നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നൽകിയിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി…

Read More

തടിയന്റവിട നസീറിന് ജയിലില്‍ സഹായം ചെയ്തു; ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

തടിയന്റവിട നസീറിന് സഹായം ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് ജയില്‍ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്.നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിന് എഎസ്‌ഐയും അറസ്റ്റിലായി. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐ ചന്‍ പാഷയെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദക്കേസ് പ്രതികളില്‍ ഒരാളുടെ അമ്മയായ അനീസ് ഫാത്തിമയും അറസ്റ്റിലായി….

Read More