Headlines

കാൽവഴുതി കൊക്കയിൽ വീണ് എറണാകുളം സ്വദേശി മരിച്ചു; സംഭവം വാഗമൺ റോഡിൽ

ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

ചരിത്രം കുറിച്ച് ഇന്ത്യ; വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും

ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും ഏറ്റുമുട്ടും. ഇത് ഇന്ത്യൻ ചെസ്സ് ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ്. ഫൈനൽ വിജയി ആര് തന്നെയായാലും വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തുമെന്ന ആവേശത്തിലാണ് ഇന്ത്യൻ ചെസ്സ് പ്രേമികൾ. ജോർജിയയിലെ ബാത്തുമിയിൽ നടന്ന സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ലീ ടിങ്ജിയുമായുള്ള ഹംപിയുടെ…

Read More

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മധ്യ തെക്കൻ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാൾ കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…

Read More

RSS സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ

ആർഎസ്എസ് സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ. കണ്ണൂർ കാലിക്കറ്റ് കുഫോസ് സെൻട്രൽ കേരള തുടങ്ങിയ സർവകലാശാലകളിലെ വി സി മാർ പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു. ജൂലൈ 27ന് എറണാകുളത്ത് വെച്ചാണ് പരിപാടി. വിദ്യാഭ്യാസ വികാസ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 25 ന് തുടങ്ങുന്ന പരിപാടി നടക്കുക ആദി ശങ്കര വിദ്യാലയത്തിലായിരിക്കും. തുടർന്ന് ജൂലൈ 27 28 തീയതികളിൽ ഇടപ്പള്ളി അമൃത വിദ്യ കേന്ദ്രത്തിലായിരിക്കും പരിപാടി നടക്കുക. ദേശീയ…

Read More

സ‍ര്‍ക്കാര്‍ പദ്ധതികളിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. മക്കരപറമ്പ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗമായ ടി.പി ഹാരിസ് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്. സംഭവത്തിൽ ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പാ‍ര്‍ട്ടിക്കകത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാർട്ടി നേതൃത്വം നടപടിയെടുത്തത്.

Read More

‘ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചു, പ്ലേറ്റ് പൊട്ടിത്തകര്‍ന്നു, വല്ലാതെ പേടിച്ച് കഴിയുകയാണ്’; ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് അതുല്യ സഹോദരിക്ക് അയച്ച സന്ദേശം പുറത്ത്

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശിനി അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം. ഇനിയും പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്ന് പറഞ്ഞ് സഹോദരിക്ക് അയച്ച ശബ്ദ സന്ദേശം ലഭിച്ചു. പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും ജോലിക്ക് പോയാല്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നു ഭയപ്പെട്ടിരുന്നതായും അതുല്യ സഹോദരിയോട് വെളിപ്പെടുത്തിയിരുന്നു. സതീഷിന്റെ ക്രൂര പീഡനങ്ങള്‍ അച്ഛനും അമ്മയും സഹപാഠികളായ സുഹൃത്തുക്കളും പറഞ്ഞത് പൂര്‍ണ്ണമായും ശരിവെയ്ക്കുന്ന അതുല്യയുടെ തന്നെ ശബ്ദ സന്ദേശമാണ് പുറത്ത്…

Read More

മകൻ വീട് പൂട്ടി മുങ്ങി; വയോധികന്റെ മൃതദേഹം മണിക്കൂറുകളോളം വീട്ടുമുറ്റത്ത്

അനാഥാലയത്തിൽ വെച്ച് മരണപ്പെട്ട വയോധികന്റെ മൃതദേഹം സ്വന്തം വീട്ടുമുറ്റത്ത് മണിക്കൂറുകളോളം മകനെ കാത്തുകിടന്നു. തൃശൂർ കൈപ്പിള്ളി സ്വദേശിയായ പ്ലാക്കൻ തോമസിന്റെ (66) മൃതദേഹത്തോടാണ് സ്വന്തം മകൻ ക്രൂരമായ സമീപനം സ്വീകരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മകൻ വീട് പൂട്ടി സ്ഥലം വിട്ടതാണ് ഈ ദാരുണാവസ്ഥയിലേക്ക് നയിച്ചത്. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് തോമസിനും ഭാര്യ റോസിലിക്കും നേരെ മകന്റെയും മരുമകളുടെയും ക്രൂരമായ മർദ്ദനമുണ്ടായത്. ഈ സംഭവം സംബന്ധിച്ച് അന്തിക്കാട് പോലീസിൽ…

Read More

ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, 8 ടീമുകള്‍ പങ്കെടുക്കും, സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ

ഏഷ്യാകപ്പ് ക്രിക്കറ്റ് സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. യുഎഇയിൽ വച്ച് മത്സരം നടത്തും. ഇന്ത്യയായിരുന്നു വേദി ആവേണ്ടിയിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി കളിക്കാൻ ഇല്ലെന്നായിരുന്നു ബിസിസിഐ നിലപാട്. ഇന്ന് ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ പങ്കെടക്കുക. ദുബായ്,…

Read More

പത്തനംതിട്ടയിൽ വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ്

പത്തനംതിട്ട അടൂരിൽ അറുപത്താറുകാരനായ വയോധികന് മകൻ്റെയും മരുമകളുടെയും ക്രൂരമർദ്ദനം. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും തങ്കപ്പനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അടൂർ പോലീസ് മകനും മരുമകൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മറ്റൊരു വീട്ടിലാണ് തങ്കപ്പൻ താമസിച്ചിരുന്നത്. ഇളയ മകനായ സിജുവിൻ്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തങ്കപ്പൻ. വീട്ടുവളപ്പിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മർദ്ദനമേറ്റത്. ആദ്യം സിജു പൈപ്പ് ഉപയോഗിച്ച് അടിക്കുകയും…

Read More

നഴ്സ് അമീനയുടെ ആത്മഹത്യ; രാജി വെച്ചിട്ടും ആശുപത്രി മാനേജർ വിട്ടില്ല, അറിയാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ചു, പൊലീസ് കണ്ടെത്തൽ

മലപ്പുറം കുറ്റിപ്പുറത്തെ നഴ്സ് അമീനയെ ആത്മഹത്യയിലേക്ക് നയിച്ചത് അമാന ആശുപത്രി മുൻ മാനേജർ അബ്ദുറഹിമാന്റെ ഗുരുതര മാനസിക പീഡനമെന്ന് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ നിന്ന് രാജി വെക്കാൻ സന്നദ്ധത അറിയിച്ചിട്ടും അബ്ദുറഹിമാൻ സമ്മതിച്ചില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് പറഞ്ഞ് തുടരാൻ നിർബന്ധിക്കുകയായിരുന്നു. ഈ വർഷം ജൂണിൽ വീണ്ടും അമീന രാജി നൽകിയെങ്കിലും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ മാനേജർ തയ്യാറായില്ല. അറിയാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ചെന്നും പൊലീസ് കണ്ടെത്തി. അറിയാത്ത ജോലി അമീന തന്നെ ചെയ്യണം…

Read More