Headlines

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദേശം

സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിരിക്കുന്നത്.എന്നാൽ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്ന അഭിപ്രായവും നിയമ വിദഗ്ധർ പറയുന്നു അതേസമയം കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതിയെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ അനുമതി കൂടാതെ ഉപയോഗിച്ചുവെന്ന മുംബൈ…

Read More

വിമാനത്തിൽ യുവതി പ്രസവിച്ചു; 35000 അടി ഉയരത്തിൽ സഞ്ചരിക്കവേ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം

വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് തായ്‌ലൻഡ് സ്വദേശിനിയായ യുവതിക്ക് സുഖപ്രസവം. വിമാനം 35000 അടി ഉയരത്തിൽ സഞ്ചരിക്കെവേയാണ് പ്രസവം. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക്, വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിൽ ഒരാളായ നഴ്സും ചേർന്നാണ് സഹായം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചതോടെ, വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ പ്രവർത്തനസജ്ജരായി. പരിശീലനം ലഭിച്ച കാബിൻ ക്രൂ, യാത്രക്കാരിൽ…

Read More

തായ്‌ലൻഡ്-കംബോഡിയ സംഘർഷം; ഏറ്റുമുട്ടൽ ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ്‌ കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന്‌ തായ്‌ലൻഡ്‌…

Read More

കൂടുതല്‍ക്കാലം പ്രധാനമന്ത്രി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്രമോദി

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി. ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത് (4077 ദിവസം). 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 6130 ദിവസം നെഹ്‌റു പദവി അലങ്കരിച്ചു. തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച…

Read More

പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും ഐഡി കാർഡും, അപകട ഇൻഷുറൻസ് 10 ലക്ഷം രൂപ; ചരിത്ര തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ

പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും ഐഡി കാർഡും നൽകും. മഹാരാഷ്ട്ര സർക്കാർ ആണ് ചരിത്രപരമായ തീരുമാനമെടുത്തത്. അപകട ഇൻഷുറൻസ് ആയി 10 ലക്ഷം രൂപ കുടുംബത്തിന് ലഭിക്കും. സംസ്ഥാനത്തെ 12,000ഓളം പാമ്പ് പിടുത്തക്കാർക്ക് ആശ്വാസം ലഭിക്കുന്നതാണ് നടപടി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ പാമ്പുപിടുത്തക്കാർക്ക് തിരിച്ചറിയൽ കാർഡുകളും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നൽകാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതിയിടുന്നുവെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ വ്യാഴാഴ്ച പറഞ്ഞു. പാമ്പ്…

Read More

ഒറ്റകൈവച്ച് അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി ഗോവിന്ദച്ചാമി ജയിൽ ചാടി, ചാടിയത് പുലർച്ചെ 1.30 ന്, കണ്ണൂർ പൊലീസിന് വിവരം ലഭിച്ചത് 6 മണിക്ക്; ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി സൗമ്യയുടെ മാതാവ് സുമതി. ഭയമുണ്ടെന്ന് സൗമ്യയുടെ മാതാവ് പ്രതികരിച്ചു. ഇത്രയും സുരക്ഷയുള്ള ജയിലിൽ നിന്നുമാണ് ചാടിയത്. ഒരാളുടെ സഹായമില്ലാതെ ചാടില്ല. വളരെ ഏറെ ഭയക്കുന്നുവെന്നും അമ്മ വ്യക്തമാക്കി. കൈയും കാലും വിറയ്ക്കുന്നു. അയാളുടെ മരണമാണ് സ്വപ്നം കണ്ടത്. ഒരാളുടെ സഹായം ഇല്ലത്തെ ജയിൽ ചാടാൻ സാധിക്കില്ല. ഉടൻ പിടികൂടുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.30 ന്….

Read More

പണം ഇരട്ടിപ്പിക്കാന്‍ ശക്തിയുണ്ടെന്ന് തട്ടിപ്പ് സന്ന്യാസി; മുംബൈയില്‍ അഭിഭാഷകന് നഷ്ടമായത് 20 ലക്ഷം രൂപ

പൂജയിലൂടെ പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തു വ്യാജ സന്യാസി പണം തട്ടി. മുംബൈയില്‍ ഒരു അഭിഭാഷകനാണ് 20 ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് സന്യാസിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. മീരാ റോഡില്‍ താമസിക്കുന്ന ധര്‍മവീര്‍ ത്രിപാഠി എന്ന അഭിഭാഷകനാണ് പൂജയിലൂടെ പണം ഇരട്ടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാശിയില്‍ വച്ച് ഒരു സന്യാസിയെ പരിചയപ്പെട്ടിരുന്നു. ഇയാള്‍ വഴിയാണ് പ്രേം സിംഗ് എന്ന വ്യാജ സന്യാസിയെ പരിചയപ്പെടുന്നത്. 42 കാരനായ പ്രേം സിംഗ് നിരന്തരം ഉപദേശങ്ങള്‍…

Read More

അമ്മ തിരഞ്ഞെടുപ്പ്: മമ്മൂട്ടിയുടെയും മോഹൻ ലാലിന്‍റെയും പിന്തുണ ജഗദീഷിന്?, പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം.മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കും…

Read More

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ…

Read More

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ മോഹൻ ഭാഗവത് കേരളത്തിൽ; വിസിമാരും പരിപാടിയുടെ ഭാഗമാകും

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എറണാകുളത്ത്.സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, തിരുവനന്തപുരം, സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാരാണ് ജ്ഞാനസഭയ്ക്ക് എത്തുന്നത്. ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം ഉണ്ടാകും. സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ നിയാസിന്റെ നേതൃത്വത്തിലാണ് ജ്ഞാനസഭാ സംഘടിപ്പിച്ചിരിക്കുന്നത്. സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ രാജേന്ദ്ര അർലെക്കറും പരിപാടിയിൽ പങ്കെടുക്കും.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

Read More