Headlines

നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് പിഎ ഷംനാസിനെതിരെ കേസ്

ആക്ഷൻ ഹീറോ 2 എന്ന ടൈറ്റിൽ ഫേക്ക് സിഗ്‌നേച്ചർ യൂസ് ചെയ്തു കൈക്കലാക്കി എന്നതാണ് പരാതി. 2023ൽ എബ്രിഡ് ഷൈൻ, ഷംനാസ്, നിവിൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരം നിവിന്റെ പോളി ജൂനിയർ കമ്പനിക്ക് ആയിരുന്നു ആ സിനിമയുടെ മുഴുവൻ അവകാശവും. ഇത് അറിയിക്കാതെ ഫിലിം ചേമ്പറിൽ നിന്ന് ടൈറ്റിലിന്റെ ക്രെഡിറ്റ് ഷംനാസ് തട്ടിയെടുക്കുക ആയിരുന്നു. നിവിന്റെ ഒപ്പും വ്യാജമായി ചേർത്ത് ആയിരുന്നു ഷംനാസ് ഫിലിം ചേമ്പറിൽ നിന്ന് ക്രെഡിറ്റ് അടിച്ചു മാറ്റിയത്. തുടർന്ന് നിവിന്റെ…

Read More

‘അമ്മയുടെ കണ്ണുനീർ വീണത് അച്ഛനെ ഭീകരർ വധിച്ചപ്പോൾ; പഹൽഗാമിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം’; പ്രിയങ്ക ​ഗാന്ധി

പഹൽഗാം ഭീകാരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്ക​ഗാന്ധിയുടെ പ്രസം​ഗം. പഹൽഗാം രഹസ്യാന്വേഷണ ഏജൻസികളുടേത് വൻ വീഴ്ചയാണ്. ആഭ്യന്തരമന്ത്രി രാജി വച്ചിട്ടുമില്ല ഉത്തരവാദിത്തം ഏറ്റെടുക്കുകയെങ്കിലും ചെയ്തില്ല. ചരിത്രം അല്ല വർത്തമാന കാലത്തെക്കുറിച്ച് ആണ് സംസാരിക്കുന്നത്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു…

Read More

വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പൊലീസിന് ഗുരുതര വീഴ്ച

കൊല്ലം പത്തനാപുരത്ത് വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസിന് ഗുരുതര വീഴ്ച. ലൈംഗിക ഉദ്ദേശത്തോടെയുള്ള അതിക്രമം വകുപ്പിൽ ഉൾപ്പെടുത്തിയില്ല. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയൽ വകുപ്പും ചേർത്തില്ല. വകുപ്പിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നാണ് പൊലീസിന്റെ വിചിത്ര ന്യായം. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കാൻ എസ്പി നിർദേശം നൽകി. കേസ് ഇനി പത്തനാപുരം സി ഐ അന്വേഷിക്കും. പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ കുണ്ടയം സ്വദേശി സൽദാൻ സൽദാൻ,…

Read More

വനിത നേതൃത്വത്തിന് കളമൊരുങ്ങുന്നു? അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേതാ മേനോൻ എത്താൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന “അമ്മ” തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഒരു വനിതാ പ്രസിഡന്റ് സംഘടനയുടെ തലപ്പത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ഈ വിഷയത്തിൽ ജഗദീഷ് ചർച്ചകൾ നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ താൻ പിന്മാറാൻ തയ്യാറാണെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്….

Read More

മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. തൃണമൂലിന്റെ നേതൃത്വത്തിൽ മലബാർ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ൽ കാസർഗോഡ് ഉണ്ടായ ശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തിൽ നടക്കുന്നില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി. 1981 ൽ 14 ജില്ല ഉണ്ടായിരുന്ന തമിഴ്നാട് ഇപ്പോൾ 39 ജില്ല ആയി. തമിഴ്നാട് 19 ൽ നിന്ന്…

Read More

മാത്യു കുഴൽനാടനെതിരെ ED അന്വേഷണം; ഉടൻ ചോദ്യം ചെയ്യും

മാത്യു കുഴൽനാടനെതിരെ ED അന്വേഷണം. ചിന്നക്കന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ റിസോർട്ട് മുൻ ഉടമയെ ചോദ്യം ചെയ്തു. മാത്യു കുഴൽനാടനെ ഉടൻ ചോദ്യം ചെയ്യും. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ്…

Read More

വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി; വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ. വി.ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് വിടില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പറഞ്ഞത് ആത്മവിശ്വാസത്തോടെ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ രം​ഗത്തെത്തി. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് വി.ഡി സതീശന്റെ വെല്ലുവിളിക്ക് നേതാക്കളുടെ പിന്തുണ. പ്രതിപക്ഷ നേതാവിനെക്കാൾ ആത്മവിശ്വാസം തങ്ങൾക്കെന്ന് മുസ്ലിം ലീഗ് നേതാക്കൾ….

Read More

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം…

Read More

കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു

ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയെ കണ്ടപ്പോൾ മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു. പ്രദേശത്ത് കാട്ടാന ശല്യം…

Read More

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നു’; രാജീവ് ചന്ദ്രശേഖർ

കന്യാസ്ത്രീകൾ നടത്തിയത് മത പരിവർത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും. നീതിക്ക് എതിരായ ഏത് ആക്രമണത്തെയും അപലപിക്കുന്നു. കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കന്യാസ്ത്രീകൾക്ക് നേരെ ഉയർന്ന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ മതപരിവർത്തന നിയമമുണ്ട്. ആ നിയമം പാസാക്കിയത് കോൺഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു….

Read More