Headlines

അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; സംസ്കാരം വൈകിട്ടോടെ

ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. അമേരിക്ക,ജപ്പാൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. അലസ്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങൾ…

Read More

‘വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നു’; SP തപോഷ് ബസുമദാരി

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾപൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ അതിസാഹസമായിരുന്നു രക്ഷാപ്രവർത്തനമെന്നും എസ് പി തപോഷ് ബസുമദാരി പറഞ്ഞു. എസ്ഒജിയാണ് മുണ്ടക്കൈയിൽ ആദ്യ രക്ഷാ പ്രവർത്തനം നടത്തിയത്. കേരളാ പൊലീസിന്റെ എസ്ഒജിയെ പട്ടാളം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. യൂണിഫോമിലെ സമാനത എസ്ഒജിയെ പട്ടാള മായി തെറ്റിദ്ധരിക്കാൻ കാരണമായെന്ന് എസ് പി തപോഷ് ബസുമദാരി പറഞ്ഞു. എഡിജിപി അജിത്…

Read More

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഒരു മിനിറ്റ് മൗനാചരണം. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. മരിച്ച വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി കൂട്ടായി ദുഃഖം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൗനം ആചരിക്കുന്നത്. കാണാതായ 32 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ജുലൈ 30ന് പുലര്‍ച്ചെ 01:40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍…

Read More

‘ബോസിനെ’ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമം; കൊച്ചിയില്‍ ദമ്പതികള്‍ പിടിയില്‍

കൊച്ചിയിലെ വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ കൃഷ്ണദാസ് – ശ്വേത ദമ്പതികളെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതി നല്‍കിയ വ്യവസായിയുടെ പോര്‍സനല്‍ സ്റ്റാഫ് ആയിരുന്നു ശ്വേത. ഈ ബന്ധം മുതലെടുത്താണ് ഭര്‍ത്താവ് കൃഷ്ണ ദാസിന്റെ നിര്‍ബന്ധപ്രകാരം ഹണി ട്രാപ്പിന് ശ്രമിച്ചത്. പരാതിക്കാരന്‍ അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം ചെറിയൊരു തുക ചോദിച്ചു. പിന്നീട് 30 കോടി ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായതോടെ…

Read More

‘പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി’; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് പ്രതിയുടെ മൊഴി

തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. അച്ഛനെ കൊന്ന് ചാക്കിൽ കെട്ടി മകൻ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സുന്ദരനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്….

Read More

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായും ചേതൻകുമാർ മീണയെ കോട്ടയം കളക്ടറായും ഡോ.ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായും നിയമിച്ചു. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഡോ. എസ്…

Read More

നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം,…

Read More

നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും….

Read More

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ കുട്ടിയില്‍ പ്രധാനാധ്യാപിക സമ്മര്‍ദം ചെലുത്തിയെന്ന് പരാതി

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്നാണ് പരാതി. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായ 17 കാരന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് +2 വിദ്യാര്‍ത്ഥിയായ 17കാരനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിച്ച് കുറ്റമേല്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചന്നാണ് കുട്ടി…

Read More