ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ആരാകും? അന്തിമ പട്ടികയിൽ മൂന്ന് പേർ, പ്രഖ്യാപനം ഓഗസ്റ്റ് ഒന്നിന്
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ആര് എന്ന് അറിയാൻ ഇനി ഒരു ദിവസത്തിന്റെ ദൂരം മാത്രം. 170-ൽ അധികം അപേക്ഷ ലഭിച്ചിടത്തുനിന്ന് തയ്യാറാക്കിയ മൂന്നംഗ പട്ടികയിൽ നിന്ന് പരിശീലകസ്ഥാനത്തേക്ക് ഉയരുന്നത് ആരെന്ന് ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഖാലിദ് ജമീൽ, സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയ മൂന്ന് പരിശീലകർ. സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യൻ ഹെഡ്കോച്ചാകാൻ അപേക്ഷ സമർപ്പിച്ചെന്ന വ്യാജവാർത്തകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ചർച്ചകൾ അവസാനഘട്ടത്തിൽ…
