മുണ്ടക്കൈ-ചൂരൽമല പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തബാധിതരെ സർക്കാർ കൈവിടില്ല. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പരാതികൾ എല്ലാം പരിഹരിച്ച അന്തിമ പുനരധിവാസ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മാതൃകാ ഒരു വീട് ഉടൻ റെഡിയാകും. ഇടക്ക് കോടതിയിൽ ഒരു കേസ് വന്നു. അതിന്റെ ഭാഗമായിട്ട് കുറച്ച് സമയം വന്നു. അത് കഴിഞ്ഞ് കാര്യങ്ങളൊക്കെ വേഗത്തിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളും മറ്റ് നടപടികളും ഒരു സെക്കൻഡ് നഷ്ടപ്പെടുത്താതെ നടത്താനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുണ്ടക്കൈ-ചൂരൽമല പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ബെയ്‌ലി പാലത്തിന് സമീപം പുതിയ പാലം നിർമിക്കുമെന്നും മന്ത്രി അറിയിച്ചു. ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചിരുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികൾ സർക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളിൽ വൈകാതെ തീരുമാനമുണ്ടാകും. കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചതെന്നും റവന്യൂമന്ത്രി പറഞ്ഞു.