കന്യാസ്ത്രീകള്‍ അറസ്റ്റിലായതുമുതല്‍ കാണാനില്ല, സുരേഷ് ഗോപിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണം; പരാതിയുമായി KSU
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അതിക്രമമുണ്ടായത് മുതല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ ടൗണ്‍ഈസ്റ്റ് പൊലീസ് സ്റ്റേഷനെ സമീപിച്ച് കെഎസ്‌യു. കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ പേരിലാണ് പരാതി. കന്യാസ്ത്രീകള്‍ ജയിലിലായ ഘട്ടത്തിലൊക്കെയും അവരെ മോചിപ്പിക്കാന്‍ സുരേഷ് ഗോപി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ സമയം സുരേഷ് ഗോപിയെ മണ്ഡലത്തില്‍ ഒരിടത്തും കണ്ടില്ലെന്നതിലെ പ്രതിഷേധമാണ് കെഎസ്‌യു ഈ വിധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസഹമന്ത്രിയും തൃശ്ശൂര്‍ എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ…
