രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്….

Read More

എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ്…

Read More

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം, ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ മിനി…

Read More

‘ഒരു ഏകപക്ഷീയ വ്യാപാര ദുരന്തം, ഞങ്ങള്‍ ഇന്ത്യയുമായല്ല, ഇന്ത്യ ഞങ്ങളുമായാണ് കച്ചവടം നടത്തിയത്’; അവകാശവാദവുമായി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനേയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയേയും സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല ഇന്ത്യ തങ്ങളുമായാണ് കച്ചവടം നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളില്‍ നിന്നും കടുത്ത നികുതിയാണ് ഇത്രയും കാലം ഇന്ത്യ ഈടാക്കിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ എണ്ണയും ആയുധവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിച്ചു. പൂജ്യം…

Read More

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.

Read More

‘ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള പരാമര്‍ശം നിരുത്തരവാദപരം’; രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി

രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി. ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും ബിജെപി കരുതിയിരിക്കണം എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അതേസമയം, വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടു കൊള്ളയ്ക്കും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെയും നീക്കം….

Read More

വനിത ഏകദിന ലോക കപ്പ്: വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിത ഏകദിന ലോകകപ്പ് വിജയികള്‍ക്ക് ലഭിക്കുക വമ്പന്‍ സമ്മാനത്തുക. ഇതുവരെ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനത്തുകയായിരിക്കും വിജയികള്‍ക്കും പ്രധാന സ്ഥാനങ്ങളിലെത്തുന്ന മറ്റു ടീമുകള്‍ക്കും നല്‍കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022-ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പിന്റെ സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുമ്പോഴായിരിക്കും പുതിയ പ്രൈസ് മണിയിലെ വര്‍ധനവ് ശരിക്കും മനസിലാകുക. 3.5 ദശലക്ഷം യുഎസ് ഡോളര്‍…

Read More

ശബരിമല യുവതി പ്രവേശനം: ‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് തിരുത്തണം’; വി മുരളീധരന്‍

ശബരിമല യുവതി പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. നിലപാട് തിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്നും വി മുരളീധരന്‍ ചോദിച്ചു. സുപ്രീംകോടതിയെ ദേവസ്വം അറിയിച്ചിട്ടുണ്ട് എന്നത് നമ്മളോട് പറയുന്നതല്ലേ. അവിടെ കൊടുത്തോ എപ്പോഴാണ് കൊടുത്തത് എന്താണ് കൊടുത്തത് എന്നറിയില്ല. സര്‍ക്കാരും ദേവസ്വവും ഈ നാട്ടിലെ വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിട്ട് പോകണം എന്നുള്ളതാണ് ബിജെപിയുടെ നിലപാട്. അതുകൊണ്ട് പമ്പയില്‍ അയ്യപ്പ സംഗമം നടത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ്…

Read More

ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; സുഹൃത്തിന്റെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് വിവരം

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാറ്റം. ഐഎന്‍എല്‍ഡി അധ്യക്ഷനും കുടുംബ സുഹൃത്തുമായ അഭയ് സിംഗ് ചൗട്ടാലയുടെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്കാണ് താമസം മാറുന്നത്. ചൗട്ടാല ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറിയത്. ജൂലൈ 21ന് സ്ഥാനം രാജിവച്ച ശേഷം ഇന്ന് ഡല്‍ഹി സൈനിക ആശുപത്രിയിലേക്ക് പോകാനാണ് ധന്‍കര്‍ ആദ്യമായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയത്. സര്‍ക്കാര്‍ വസതി…

Read More

ഹര്‍ജിയുടെ ഉദ്ദേശത്തെക്കുറിച്ച് ആശങ്ക, പിന്നിൽ വലിയ ലോബിയെന്ന് എജി; 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിൽപ്പനക്കെതിരായ ഹര്‍ജി തള്ളി

ദില്ലി: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. ഹർജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന്…

Read More