കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും കലാപം; ലക്ഷ്യം നേതൃമാറ്റം; ഡി കെ ശിവകുമാറിന്റെ നീക്കം ഫലം കാണുമോ?
ഒരു ഇടവേളയ്ക്കുശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷമാവുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് രണ്ടര വര്‍ഷത്തെ പഴക്കമുണ്ട്….
