എന്തുകൊണ്ട് ആ 15 നിർദേശങ്ങൾ പാലിച്ചില്ല? ദിലീപ് ബിൽഡ് കോണിനെ കരിമ്പട്ടികയിൽ പെടുത്തുമോ? അന്വേഷണം നിർണായകം
കൽപറ്റ ∙ കള്ളാടിയിൽ തുരങ്ക നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ, അവിടെ ജോലിയെടുത്ത ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ജീവൻ നഷ്ടമായതിനു പിന്നാലെ കരാർ കമ്പനിക്കെതിരെ കുന്നുകൂടുന്നത് നിരവധി ആക്ഷേപങ്ങൾ. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട്ടും വയനാട്ടിലുമുളള ഇരട്ട തുരങ്കമുഖങ്ങളിലെ നിർമാണം സംസ്ഥാന സർക്കാർ നിർദേശപ്രകാരം താൽക്കാലികമായി നിർത്തിവച്ചു. ദുരന്തത്തെപ്പറ്റി ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം നിർമാണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് കരാർ കമ്പനി. ∙ നിർണായകം പിഡബ്ല്യുഡി റിപ്പോർട്ട് മഴക്കാലത്തെ നിർമാണപ്രവർത്തനം സംബന്ധിച്ച്, തുരങ്കപാത നിർമാണത്തിലെ നിർവഹണ…
