എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി; ഒഡീഷയിൽ വൻ എടിഎം കവർച്ച
ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവർന്ന ശേഷം ATM മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2 നും 2.30 നും ഇടയിൽ അഞ്ച് അജ്ഞാതർ മഹീന്ദ്ര താർ ഉപയോഗിച്ച് എടിഎം പുറത്തെടുത്ത് കുറച്ച് ദൂരെ ഉപേക്ഷിച്ചു പോയതായി പറയപ്പെടുന്നു….
