SIR ലെ കൂട്ട പേരുവെട്ടൽ മുതൽ കമ്മീഷനിലെ ഐക്യമില്ലായ്മ വരെ; ഒന്നര വർഷത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഉയർന്ന വിവാദങ്ങൾ അറിയാം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാർ അധികാരമേറ്റതിന് ശേഷം ഒരു പിടി വിവാദങ്ങളാണ് ഉയർന്നു വന്നത്. എസ് ഐ ആറിലെ കൂട്ട പേരു വെട്ടൽ മുതൽ ഒടുവിൽ വന്ന കമ്മിഷനിലെ ഐക്യമില്ലായ്മ വരെ ഒന്നര വർഷം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. രാജീവ് കുമാർ വിരമിച്ചതിനെത്തുടർന്ന് 2025 ഫെബ്രുവരി 19-നാണ് കേരള കേഡറിലെ 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ…
