ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ഒമര്‍ അബ്ദുള്ള
ജമ്മു കശ്മീരിലും ഭരണം അട്ടിമറിച്ച് ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ സമീപിച്ചെന്നും, 20 മുതല്‍ 30 കോടി വരെ വാഗ്ദാനം ചെയ്‌തെന്നും ആരോപണം. സംസ്ഥാന പദവിയും മന്ത്രി സ്ഥാനവും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു. പിന്‍വാതിലിലൂടെ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പണവും മന്ത്രിസ്ഥാനങ്ങളും…
