തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി
തിരുവല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ തട്ടിയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതെന്ന് പൊലീസ്. കാര്‍ ഓടിച്ചിരുന്ന മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന അപകടത്തില്‍ ഐടി ജീവനക്കാരായ എറണാകുളം തൊടുപുഴ സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുകയായിരുന്ന ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീന്‍, തൊടുപുഴ സ്വദേശിനി മൃദുല എന്നിവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. പാച്ചല്ലുര്‍ ടോള്‍ പ്ലാസക്ക് സമീപമായിരുന്നു ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇരുവര്‍ക്കും…
