Headlines

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍. കല്‍പ്പാത്തിയില്‍ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ് മണ്ണാര്‍ക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ്…

Read More

മാസപ്പടി കേസ്: ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുതിയ ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്. പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബര്‍ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്നാണ് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. മാസപ്പടി…

Read More

കാൽതൊട്ട് വന്ദിക്കാത്തതിന് 31 വിദ്യാർത്ഥികളെ മർദ്ദിച്ചു; ടീച്ചറിന് സസ്‌പെൻഷൻ

കാൽതൊട്ട് വന്ദിക്കാത്തതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു. ഒഡീഷയിലാണ് സംഭവം നടന്നത്. വിദ്യാർത്ഥികളെ മർദ്ദിച്ച ടീച്ചറെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നടപടി. രാവിലെ പ്രാർത്ഥനക്കു ശേഷം വിദ്യാർത്ഥികൾ കാൽ തൊട്ട് വന്ദിക്കണം എന്നായിരുന്നു ടീച്ചറുടെ നിർദ്ദേശം. ഈ നിർദ്ദേശം അനുസരിക്കാതെ ക്ലാസിൽ കയറിയതിനാണ് വിദ്യാർഥികളെ ടീച്ചർ മർദ്ദിച്ചത്. 31 വിദ്യാർത്ഥികളെയാണ് ടീച്ചർ മർദ്ദിച്ചത്. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം, എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസുകളിലേക്ക് പോയി. 6, 7, 8 ക്ലാസുകളിലെ ചില വിദ്യാർത്ഥികളെ പ്രാർത്ഥനയ്ക്ക് ശേഷം…

Read More

ഇസ്രയേൽ കരയാക്രമണം; വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം

ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗസയിൽ നിന്ന് കൂട്ടപ്പലായനം. തെക്കൻ ഗസയിലേക്കാണ് ആയിരക്കണക്കിന് ആളുകൾ നീങ്ങുന്നത്. നിരവധി കുടുംബങ്ങൾ നിരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അൽ-റാഷിദ് തീരദേശ റോഡ് മാത്രമാണ് പലായനത്തിന് അനുമതി. ബന്ദികളെ പൂർണമായി വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഇസ്രയേൽ മുന്നോട്ടുവെക്കുന്നത്. ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണമാണ് നടക്കുന്ന്ത. ഇന്നു പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കര ആക്രമണത്തിനെതിരെ ബന്ദികളെ മനുഷ്യകവചമാക്കി…

Read More

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് കാറിലിടിച്ച് അപകടം; നാല് പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. രോഗി ഉൾപ്പടെ നാല് പേർക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

കസ്റ്റഡി മർദനങ്ങളിൽ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് വി.ഡി സതീശൻ

കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ്…

Read More

അഞ്ചൽ സ്കൂ‌ളിലെ മഞ്ഞപ്പിത്തബാധ; വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു

കൊല്ലം അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു. രോഗബാധിതനായ കുട്ടിയുടെ രക്ഷിതാവിനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നതെന്ന സ്കൂൾ അധികൃതരുടെ വാദം പൊളിഞ്ഞു. കുടിക്കാൻ ലഭിച്ചിരുന്നത് കിണറ്റിലെ വെള്ളമെന്ന് കുട്ടികൾ പറഞ്ഞു. സ്കൂളിൽ ലഭിച്ച വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചിരുന്നത് അധ്യാപകരാണ്. സ്കൂളിലെ 31 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടുകാരിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊള്ളൂർ നഗറിലുള്ള കുട്ടിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷിതാവിനെ…

Read More

‘തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്’; വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫിസറുടെ ശബ്ദരേഖ

വയനാട് സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ. പരാതിയിൽ നിന്ന് പിന്മാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി…

Read More

‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍’; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നംവച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നം വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ സഭയിലെ പ്രസ്താവന. ഗര്‍ഭാവസ്ഥ മുതല്‍ മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു. അതേസമയം, ആരോഗ്യവകുപ്പിലെ പരാതികളില്‍ നിയമസഭാ ചോദ്യോത്തര വേളയില്‍ തര്‍ക്കം നടന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലായിരുന്നു വാക്‌പോര്. എ പി അനില്‍കുമാറാണ് ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ചോദ്യോത്തര…

Read More

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചു, 3000 അപേക്ഷകൾ അംഗീകരിക്കും’; തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ആദ്യം വന്ന 3000 അപേക്ഷകൾ അംഗീകരിക്കും. തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും മന്ത്രിമാർ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപാളിയുമായി ബന്ധപ്പെട്ട് സുതാര്യമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി…

Read More