Headlines

ഉടനെ രാജിവയ്‌ക്കണം, രാജ്യം വിടണം’: വെനിസ്വല പ്രസിഡന്റ് മഡുറോയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. രാജ്യം വിട്ട്‌ പോകാൻ യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിച്ചു….

Read More

മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കളമശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

Read More

കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, BF0 രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളുടക്കം അന്വേഷണം തുടങ്ങിയത്….

Read More

വീണ്ടും തിരക്കിൽ സന്നിധാനം; ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലർച്ചെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു. തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി…

Read More

കാനത്തില്‍ ജമീലയ്ക്ക് വിട നല്‍കാന്‍ നാട് ; ഖബറടക്കം ഇന്ന് വൈകിട്ട്

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ്…

Read More

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലം….

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം; അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശം

ലൈംഗികതിക്രമം ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക. അതേസമയം, സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍…

Read More

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം. ഫെമ ച‌ട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്‌ബി സിഇഒ പറഞ്ഞു. മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴതുടരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ നാല് ജില്ലകളിലെയും മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ ഇതുവരെ…

Read More