Headlines

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിൻ്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചുള്ള അകറ്റാൻ പ്രമേയം കൊണ്ടുവരുമ്പോൾ കൊട്ടേഷൻ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷൻ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം…

Read More

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപ്പാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ ആയിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറവ് മെഹസറില്‍ കാണുന്നു. വിചിത്രമായ കാര്യമാണിത് – കോടതി നിരീക്ഷിച്ചു. സാന്നിധാനത്ത്…

Read More

ഒരേ സമയം കേരളത്തിലിരുന്ന് ദുബായിൽ ജോലി ചെയ്യാൻ ഞാൻ മായാവിയല്ലല്ലോ?; പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ

മലയാള സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ ആരോപണങ്ങളിൽ മറുപടിയുമായി കെ ടി ജലീൽ. മലയാളം സർവകലാശാലാ ഭൂമി വിവാദം ‘ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, വിദേശ പാർടൈം ജോലിയും, അഞ്ചേകാൽ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാർട്ട്ണർഷിപ്പും, കൊട്ടാര സമാനമായ വീടിൻ്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട്…

Read More

‘കപ്പിത്താന്‍ ഉണ്ടായിരിക്കാം, പക്ഷേ കപ്പല്‍ മുങ്ങി’; അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിന് രൂക്ഷ വിമര്‍ശനം

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടായി ഗുരുതര സാഹചര്യമുണ്ടായിട്ട് പോലും നിപ്പയുടേയോ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെയോ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ലെന്ന് എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. കപ്പിത്താനുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്ത വിധം മുങ്ങിപ്പോയെന്നും…

Read More

ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം വാര്‍ത്ത വീണ്ടും നിയമസഭയില്‍; ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച ട്വന്റിഫോര്‍ വാര്‍ത്ത വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയാകുന്നത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട സ്വദേശിനിയായ യുവതി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസം…

Read More

‘മലയാളം സർവകലാശാല ഭൂമി തട്ടിപ്പിൽ ഇടപെട്ട രേഖകൾ പുറത്ത് വിട്ടത്തോടെ മുങ്ങി’; ജലീലിനെ കണ്ടവരുണ്ടോ? മകനേ തിരിച്ചു വരൂ, എല്ലാവരും കാത്തിരിക്കുന്നു; പി കെ ഫിറോസ്

കെ ടി ജലീലിനെതിരെ വീണ്ടും പി കെ ഫിറോസ്. ജലീൽ ഒളിച്ചോടിയെന്നാണ് പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്. കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ; മുസ്‌ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയുമെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ജലീലിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്‍റെ പകയും നിരാശയും ആണ്. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ…

Read More

‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ?; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകളിൽ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ…

Read More

റെക്കോര്‍ഡുയരത്തില്‍ നിന്ന് കുഞ്ഞൊരു വീഴ്ച; ഇന്നത്തെ സ്വര്‍ണവില അറിയാം

ഒരു പവന്റെ വില 82000 രൂപയും കടന്ന് വന്‍മുന്നേറ്റം നടത്തിയ ഇന്നലത്തെ റെക്കോര്‍ഡുയരത്തില്‍ നിന്ന് വീണ് സ്വര്‍ണവില. ഒരു പവന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,080 രൂപയില്‍ നിന്ന് 81,920 രൂപയായി താഴ്ന്നു. ഗ്രാമിന് 20 രൂപയുടെ കുറവും രേഖപ്പെടുത്തി. ഗ്രാമിന് 10,240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചാണ് ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ലോകത്തെ ഏറ്റവും വലിയ…

Read More

‘സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നു; ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ല’; ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറയുന്നു. ഞാന്‍ കൊടുത്ത പരാതിയെ കുറിച്ച് മാത്രമാണ് അവിടെ ആരോഗ്യ മന്ത്രി സംസാരിച്ചത്. ഡോക്ടറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. പ്രതീക്ഷയുണ്ടായിരുന്നു. വാര്‍ത്ത കണ്ടതോടെ അത് പോയി. നടപടിയെടുക്കണം. ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്നാണ്…

Read More

എടവണ്ണയിലെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവം; തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും

എടവണ്ണയിലെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. തോക്കുകള്‍ ഉപയോഗിച്ചതിന്റെയും തിരകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം. പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍ നിന്നാണ് മൂന്ന് റൈഫിളുകളും 200 ഓളം വെടിയുണ്ടകളുമടക്കം കണ്ടെത്തിയത്. എടവണ്ണയിലെ വീട്ടിലാണ് 67 വയസ്സുള്ള ഉണ്ണികമ്മദ് തോക്കുകളും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. വില്പനയും ഉണ്ടായിരുന്നു. രണ്ടു തോക്കുകളും 100 തിരകളും കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ട്. ഇതിന്റെ മറവില്‍ അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിയുണ്ടകളുമാണ്…

Read More