രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ വനമേഖലയിൽ; നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ കഴിയുന്നതായി സൂചന
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ അനെകലിലെന്ന് സൂചന. നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. റിസോർട്ട് വനമേഖലയോട് ചേർന്നാണ് ഉള്ളത്. ബംഗളൂരുവില്‍ നിന്ന് അനെകലിലേക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. രാഹുല്‍ ഒളിവില്‍ കഴിയുന്നത് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് 15 കിലോമീറ്റർ അകലെയാണ്. തമിഴ്നാട് അതിർത്തിയിലുള്ള ബാഗലൂരില്‍ നിന്നും ബംഗളൂരുവിലെ അനെകലിലേക്ക് മുങ്ങിയെന്നാണ് വിവരം. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ ബാഗലൂരില്‍ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ്…
