കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേട്; എൻ കെ അബ്ദുറഹിമാനെ കോൺഗ്രസ് പുറത്താക്കി
കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ ബാങ്ക് ചെയർമാനും കെ പി സി സി അംഗവുമായ എൻ.കെ അബ്ദുറഹിമാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനകൾ നടത്തിയെന്ന കണ്ടെത്തലിലാണ് നടപടി. ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ CPIM വുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കണ്ടെത്തലുണ്ട്. ഡി സി സി അധ്യക്ഷൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെ പി സി സി അധ്യക്ഷൻ്റേതാണ് നടപടി. ബാങ്ക് സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ 800 ലധികം എ ക്ലാസ് മെമ്പർഷിപ്പ്…
