വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനം?
വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യത്തെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഒന്‍പതോളം പേര്‍ മരിച്ചത് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിലാണെന്ന് അല്‍ അഹ്ലി അറബ് ആശുപത്രി അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയപ്പോഴാണ് സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെയാണ് സൈന്യം വധിച്ചതെന്നാണ്…
