Headlines

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘വിദ്യാര്‍ഥിനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും’; മന്ത്രി വി ശിവന്‍കുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍…

Read More

‘ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കി, RSS ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദു, ക്യാമ്പസുകളിൽ പ്രതിഷേധിക്കും’: എസ്എഫ്ഐ

RSS ശാഖക്കെതിരായ ആരോപണം ഗുരുതരമായ വിഷയമായി കാണുന്നുവെന്ന് എസ്എഫ്ഐ. ആർ എസ് എസ് ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദുവെന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. ആർ എസ് എസ് ന്റെ മലീനസമായ രാഷ്ട്രീയത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. ആർ എസ് എസ് കമ്മിറ്റികളെ കുറിച്ച് ആർക്കും ധാരണ ഇല്ല. ആർ എസ് എസ് ശാഖാകൾക്ക് സ്വഭാവവും ഘടനയും ഇല്ല. രഹസ്യസ്വഭാവത്തോടെയാണ് ശാഖകൾ നടത്തുന്നത്. അനന്ദു കൊലചെയ്യപ്പെട്ടത് ആണ്. ക്യാമ്പസുകളിൽ ആയുധ പരിശീലനം…

Read More

ബിഹാര്‍ തിരഞ്ഞെടുപ്പ്; ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തേജസ്വി യാദവ് തിരിച്ചെടുത്തു.മഹാസഖ്യത്തെ വെട്ടിലാക്കിയായിരുന്നു ആര്‍ജെഡിയിലെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാമെന്ന ലാലു പ്രസാദ് യാദവിന്റെ ഉറപ്പ്. എന്നാല്‍ അത് സമ്മതിക്കില്ലെന്ന നിലപാടാണ് മകനും സഖ്യത്തിന്റെ മുഖവുമായ തേജസ്വി യാദവ് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ആരെയും സ്ഥാനാര്‍ഥി ആക്കാന്‍ കഴിയില്ലെന്ന് തേജസ്വി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഇക്കുറി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ എംഎല്‍എ ഗോപാല്‍ മണ്ഡലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ…

Read More

1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ; ഇന്ത്യയിൽ ആദ്യ എഐ ഹബ് വരുന്നൂ

ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ് ആണ് ആന്ധ്രയിൽ ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റർ ക്യാമ്പസ് ​ഗൂ​ഗിൾ നിർമിക്കുക. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിലാണ് പ്രഖ്യാപനം. ഭാവിയിൽ…

Read More

പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്. ജിതിന്റെ വീട്ടിയാണ് ഇയാളുടെ മൃതദേഹം കണ്ടത്. സമീപത്തുള്ള റോഡിലാണ് ബിനുവന്റെ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ…

Read More

‘ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിച്ചു’; ശബരിമല ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ

വിവാദങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, ശബരിമലയിലെ അഴിമതിയും കൊള്ളയും എന്നെ വളരെയധികം വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തക‍ർക്കാനും നശിപ്പിക്കാനും കൊള്ളയടിക്കാനുമാണ് സിപിഐഎമ്മും കോൺ​ഗ്രസും മനപൂർവ്വം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നെപ്പോലെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന വിശുദ്ധക്ഷേത്രമാണ് ശബരിമല. ആഴത്തിലുള്ള വിശ്വാസവും ആത്മീയ നിഷ്ഠകളുമാണ് ശബരിമലയുടെ ആത്മാവ്. ആ ആചാരങ്ങളും…

Read More

‘സമഗ്രമായ അന്വേഷണം ഉറപ്പാക്കി; അന്വേഷണസംഘത്തെ ദേവസ്വം ബോർഡിന് പൂർണ വിശ്വാസം’; പി എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ഉറപ്പാക്കിയെന്ന് ദേവസ്വം ബോർ‌ഡ‍് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കുറ്റക്കാർക്ക് കർശന നടപടി വേണമെന്ന നിലപാടാണ് ബോർഡും. കോടതി നിയോഗിച്ചത് ഏറ്റവും നല്ല അന്വേഷണ സംഘത്തെ. അന്വേഷണസംഘത്തെ ബോർഡിന് പൂർണ വിശ്വാസമാണെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപ്പെട്ട സ്വത്ത് കണ്ടെത്താനും കുറ്റക്കാരെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിയും. എന്നാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നു. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇത്തരം…

Read More

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്

ടാറ്റ മോട്ടോഴ്സ് ഇനി മുതൽ‌ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. തിങ്കളാഴ്ചയായിരുന്നു ഓഹരികളുടെ അവസാന വിൽപന നടന്നത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. തിങ്കളാഴ്ച വരെ ടാറ്റ…

Read More

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; വർഗീയവാദികൾക്ക് ഇടം കൊടുക്കില്ല, സ്‌കൂൾ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ്

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ നിയമാവലി അനുസരിച്ചു മുൻപോട്ട് പോകാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണ്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അനസ് അറിയിച്ചു. വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല. കുട്ടി നാളെ സ്കൂളിൽ വരും. ഇക്കാര്യം കുട്ടിയുടെ പിതാവ് സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. ഹൈബി ഈഡൻ എംപി, മുഹമ്മദ്‌ ഷിയാസ്, കുട്ടിയുടെ മാതാപിതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്കൂൾ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി…

Read More

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ; ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കി; ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കിയത് ആചാര ലംഘനമെന്ന് തന്ത്രി. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കി. പരിഹാരക്രിയ ചെയ്യണമെന്നാണ് നിര്‍ദേശം. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്. അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ…

Read More