Headlines

എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച സംഭവം; പങ്കാളി പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പങ്കാളി പിടിയിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു കഴിഞ്ഞ ദിവസമാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചത്. ഇസ്തിരി പെട്ടി ചൂടാക്കി യുവതിയുടെ ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ്…

Read More

തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷം; കൗൺസിലർമാരുടെ പ്രതിഷേധം

മേയറെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ശേഷിക്കെ തൃശൂരിലും തർക്കം രൂക്ഷം. ഡോ.നിജി ജസ്റ്റിനെ മേയർ ആക്കുന്നതിനെതിരെയാണ് ഒരു വിഭാഗം കൗൺസിലർമാരുടെ പ്രതിഷേധം. മുൻ പരിചയമുള്ള ലാലി ജെയിംസ് സുബി ബാബുവിനെയും തഴഞ്ഞതിലാണ് പ്രതിഷേധം. മുൻ പരിചയം ഇല്ലാത്ത നിജിയെ മേയർ ആക്കുന്നതിന് പിന്നിൽ കെസി ഗ്രൂപ്പിന്റെ നീക്കമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പ്രഖ്യാപനം വരാൻ മണിക്കൂറുകൾ ശേഷിക്കെ നേതൃത്വത്തിന് പരാതി നൽകാനാണ് ഒരു വിഭാഗം കൗൺസിലർമാരുടെ നീക്കം. കൊച്ചി കോർപ്പറേഷനിൽ മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. ഇതിന്…

Read More

ഉന്നാവോ ലൈംഗിക പീഡനക്കേസ്; ‘കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കണം’; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച വിധിയ്ക്കെതിരെ അതിജീവിത

ഉത്തർപ്രദേശിലെ ഉന്നാവിലെ ലൈംഗിക പീഡനക്കേസിൽ പ്രതിയായ മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിത. കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കണം. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ആഗ്രഹിക്കുന്നെന്നും അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു. തൻ്റെ പിതാവിനെ കൊലപ്പെടുത്തി ‌തന്നെ ബലാത്സംഗം ചെയ്തുവെന്നും അതിജീവിത പറഞ്ഞു. ഹൈക്കോടതി വിധി രാജ്യത്തെ പെൺകുട്ടികളെ ഭയപ്പെടുത്തുന്നത്. തങ്ങൾക്ക് നീതി വേണമെന്ന് അതിജീവിതയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങൾ ജീവൻ വച്ചാണ് പോരാട്ടം നടത്തുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ടു. താൻ എന്റെ…

Read More

യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്നു, മൂന്ന് പേർ പിടിയിൽ

യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും സ്വർണം കവരുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ റഷീദ്(44), കൂട്ടാളികളായ പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി സ്വദേശി ജലാലുദ്ദീൻ, വെറ്റിലപ്പാറ ചിക്ലായി സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്. ഡിസംബർ 13ന് രാത്രി വാടകയ്ക്ക് വീട് എടുത്ത് നൽകാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് എംഡിഎംഎ കലർന്ന വെള്ളം കുടിക്കാൻ നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ BJP മേയർ ആരാകും? തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. രാഷ്ട്രീയ പരിചയമുള്ളയാൾ നയിക്കണമെന്ന അഭിപ്രായം നേരത്തെ ഉയർന്നുവെങ്കിലും അന്തിമ ചർച്ച ശ്രീലേഖയ്ക്ക് അനുകൂലമാണെന്നാണ് വിവരം.തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രഖ്യാപിക്കും. നാളെയാണ് കോർപ്പറേഷൻ, നഗരസഭാ…

Read More

കർണാടകയിൽ കണ്ടെയ്‌നർ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒമ്പത് പേർ മരിച്ചു

കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ലീപ്പർ ബസിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ബംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48ലാണ് അപകടം നടന്നത്. ഹിരിയൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ലോറി ഡ്രൈവറും അപകടത്തിൽ മരിച്ചു. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്….

Read More

ബംഗ്ലദേശിൽ കലാപം രൂക്ഷം; ധാക്കയിലെ സ്ഫോടനത്തിൽ ഒരു മരണം

ബംഗ്ലദേശിൽ കലാപം രൂക്ഷമാകുന്നു. ധാക്കയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മോഗ്ബസാറിലെ ഫ്ലൈഓവറിൽ നിന്ന് അക്രമികൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. മോഗ്ബസാർ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് മുന്നിലുള്ള ഫ്ലൈഓവറിന് താഴെയാണ് സ്ഫോടനം നടന്നത്. ഫ്ലൈഓവറിന് മുകളിൽ നിന്ന് സ്ഫോടകവസ്തു എറിയുകയും താഴെ വീണ് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൊല്ലപ്പെട്ടയാളെ ബന്ധുക്കൾ തിരിച്ചറി‍ഞ്ഞു. ഫാക്ടറി തൊഴിലാളിയായ സിയാം ആണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു എറിഞ്ഞ ഉടനെ അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ‌ ആരംഭിച്ചു. ആക്രമണത്തിനു പിന്നിലെ…

Read More

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപ്പാപ്പ പറഞ്ഞു. പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വത്തിക്കാനിൽ വിശ്വാസി സമൂഹത്തിനോട് ലിയോ മാർപ്പാപ്പ പറഞ്ഞത്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണമെന്നും സെയിന്റ് പീറ്റേഴ്സ് ബെസലിക്കയ്ക്കു…

Read More

‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപ്പാപ്പ പറഞ്ഞു. പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വത്തിക്കാനിൽ വിശ്വാസി സമൂഹത്തിനോട് ലിയോ മാർപ്പാപ്പ പറഞ്ഞത്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണമെന്നും സെയിന്റ് പീറ്റേഴ്സ് ബെസലിക്കയ്ക്കു…

Read More

സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ്

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം. തിരുപ്പിറവി നേരത്ത് ആകാശത്ത് വിരിഞ്ഞ ആ വലിയ നക്ഷത്രം വെറുമൊരു അടയാളമായിരുന്നില്ല. അത് പ്രത്യാശയുടെ കിരണമായിരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പുൽക്കൂടൊരുക്കിയും വർണവിളക്കുകൾ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങൾക്ക് മുന്നേ തുടങ്ങി. സമ്മാനങ്ങൾ നൽകിയും കേക്ക്…

Read More