‘മോസ്കോയെ ലക്ഷ്യംവയ്‌ക്കാൻ ശേഷിയുള്ള മിസൈൽ വേണം’; 17ന് ട്രംപിനെ കാണാൻ സെലെൻസ്കി
പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഴയ തലമുറ ചെയ്ത യുദ്ധങ്ങൾ നമ്മുടെ ഭാവിയെ നിർണ്ണയിക്കുവാൻ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. മോസ്‌കോയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള യു എസ് നിർമ്മിത ദീർഘദൂര മിസൈൽ സെലൻസ്‌കി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും യുക്രെയ്‌ൻ ഉറപ്പുനൽകി. റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക്…
