Headlines

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി…

Read More

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ നിലപാടിൽ അയഞ്ഞ് സംസ്ഥാന സർക്കാർ. ഭിന്നശേഷി അധ്യാപക നിയമനം പൂർണമായും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനം എടുക്കുകയുണ്ടായി. മുൻകാല പ്രാബല്യത്തിൽ നിയമന ഒഴിവ് കണ്ടെത്തി നികത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. NSS മാനേജ്മെൻ്റിന് സുപ്രീംകോടതിയിൽ നിന്ന് അത്തരത്തിൽ അനുകൂല വിധി ലഭിച്ചിരുന്നു. ഇത് പോലെ തന്നെ…

Read More

ട്രംപിനൊപ്പം നെതന്യാഹു ഈജിപ്തിലേക്ക്; അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലേക്കെന്ന് റിപ്പോർട്ട്. അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും. ട്രംപും നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഫോൺ സംഭാഷണം നടത്തിയതായും ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. “ഗാസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിനും അതിനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുമായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും,” ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. സമാധാന നൊബേലിന് വേണ്ടിയല്ല…

Read More

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ പുസ്കത്തിന്റെ കവർപേജ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു. കവർ ചിത്രത്തിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയിലെ വാദം. നിയമപരമായ മുന്നറിയിപ്പില്ലാത്ത കവർപേജിലെ ചിത്രം യുവജനതയെ വഴിതെറ്റിക്കുമെന്നും, പുസ്തകത്തിൻ്റെ വിൽപ്പന തടയണമെന്നുമായിരുന്നു അഭിഭാഷകനായ രാജസിംഹന്റെ ഹർജിയിലെ ആവശ്യം. നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍…

Read More

പുതിയ പാർട്ടി രൂപീകരിച്ച് ജനതാദൾ എസ്; ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന്

എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദൾ എസിലെ പിളർപ്പ് പൂർത്തിയായി. ദേശിയ നേതൃത്വം ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് മാറിനിന്ന കേരള ഘടകം പുതിയ പാർട്ടി രൂപീകരിച്ചു. ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 2ന് കൊച്ചിയിൽ നടക്കും. ചക്രത്തിനുള്ളിൽ പച്ചില എന്നതാകും പുതിയ പാർട്ടിയുടെ ചിഹ്നം. കന്നട രാഷ്ട്രീയത്തിലെ സാധ്യതകൾ കണ്ട് ബിജെപിക്കൊപ്പം പോയ ദേവെഗൗഡയെ കേരള ഘടകം കൈവിട്ടിട്ട് മാസങ്ങളായി. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കുമോയെന്ന് ഭയന്ന് മുങ്ങിയും…

Read More

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. അനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വരട്ടേ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി…

Read More

ഇരുട്ടറയിലെ 737 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം അവര്‍ സ്വതന്ത്രര്‍; ഹമാസ് ബന്ദികളെ മോചിപ്പിച്ചുതുടങ്ങി

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി, ഗസയില്‍ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീന്‍ തടവുകാരെ ഇസ്രയേലും ഉടന്‍ മോചിപ്പിക്കും. ബന്ദിമോചനത്തില്‍ വലിയ ആഹ്ലാദ പ്രകടനത്തിനാണ് ടെല്‍ അവീവ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണഡ് ട്രംപിന് ഊഷ്ടമള വരവേല്‍പ്പാണ് നല്‍കിയത്.ഉച്ചതിരിഞ്ഞ് ഈജിപ്തില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പങ്കെടുക്കും. ഇരുട്ടറയിലെ 737 ദിവസത്തെ ദുരിത ജീവിതത്തിനൊടുവിലാണ് പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള ഈ മടക്കം. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് വടക്കന്‍ ഗസയില്‍ ഏഴ്…

Read More

കോട്ടയം മെഡി.കോളജ് അപകടം; ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. ദേവസ്വം ബോർഡിൽ സ്ഥിരം ജോലി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോ​ഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ…

Read More

യുവതി കിണറ്റില്‍ ചാടിയെന്ന് സോണി അറിയുന്നത് മറ്റൊരു രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങവേ, കിണറിടിഞ്ഞത് അര്‍ച്ചനയെ കിണറ്റില്‍ നിന്ന് കരറ്റിക്കൊണ്ടിരിക്കേ; നോവായി ഫയര്‍മാന്‍

നാടിനും സഹപ്രവര്‍ത്തകര്‍ക്കും തീരാ നോവായി സോണി കൊട്ടാരക്കരയില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കിണര്‍ ഇടിഞ്ഞുവീണ് മരിച്ച ഫയര്‍മാന്‍ സോണി എസ് കുമാര്‍. സംഭവം നടന്ന മുണ്ടുപാറയിലേക്ക് സോണി എസ് കുമാര്‍ എത്തുന്നത് മറ്റൊരു രക്ഷപ്രവര്‍ത്തനം കഴിഞ്ഞായിരുന്നു. സ്‌നേഹ നിധിയായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. 8 വര്‍ഷം മുന്‍പാണ് കേരള ഫയര്‍ഫോഴ്സില്‍ സോണി എസ് കുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഇളമാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സോണി എസ് കുമാറും ആറംഗ സംഘവും യാത്ര…

Read More

മുഖ്യമന്ത്രിയുടെ മകന് ED സമൻസ് അയച്ചത് ലാവ്‍ലിൻ കേസിൽ, നടപടി 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട്. 2020-ൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിലാണ് (ECIR) അദ്ദേഹത്തിന് സമൻസ് അയച്ചിരിക്കുന്നത്. ലാവ്‍ലിൻ കേസിൽ സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നേരത്തെ ചോദ്യം ചെയ്ത ചില വ്യക്തികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. ലാവ്‍ലിൻ കമ്പനി വിവേക് കിരണിന്റെ യു.കെ.യിലെ വിദ്യാഭ്യാസത്തിനായി പണം നൽകി എന്ന ഒരു മൊഴി…

Read More